കൊല്ലത്ത് ഹോട്ടലുകളില്‍ പരിശോധന; പഴക്കമുള്ള ചിക്കനും ചോറും കറികളും പിടിച്ചു

foodraid
SHARE

കൊല്ലത്ത് കോര്‍പറേഷന്‍ ആരോഗ്യവിഭാഗം ഹോട്ടലുകളിലും ബേക്കറികളിലും നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണവിഭവങ്ങള്‍ പിടിച്ചെടുത്തു. ദിവസങ്ങള്‍ പഴക്കമുളള ചിക്കനും ചോറും കറികളുമാണ് സൂക്ഷിച്ചിരുന്നത്. നേരത്തെ ഇതേ കുറ്റത്തിന് പിഴ ഇൗടാക്കിയ ചില സ്ഥാപനങ്ങളും വീണ്ടും പിടിക്കപ്പെട്ടു.  

ഹോട്ടലും ബേക്കറിയും ഉള്‍പ്പെടെ കൊല്ലം നഗരത്തിലെ ഇരുപതു സ്ഥാപനങ്ങളിലായിരുന്നു കോര്‍പറേഷന്റെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ പരിശോധന. ഇതില്‍ അഞ്ചു സ്ഥാപനങ്ങളാണ് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന വിഭവങ്ങള്‍ സൂക്ഷിച്ചിരുന്നത്. ഗ്രാന്‍ഡ് ഹോട്ടല്‍, ക്വയിലോണ്‍ ലഞ്ച് ഹോം, ഹോട്ടല്‍ കൈരളി , മദേഴ്സ് റസ്റ്റുറന്റ്, ശങ്കേഴ്സ് ആശുപത്രിക്ക് സമീപമുളള അമല ബേക്കറി എന്നിവിടങ്ങളില്‍ നിന്നാണ് മനുഷ്യന് കഴിക്കാന്‍ പറ്റാത്ത വിഭവങ്ങള്‍ പിടികൂടിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നേരത്തെ ഇതേ കുറ്റത്തിന് പിടിക്കപ്പെട്ട ചില സ്ഥാപനങ്ങളും വീണ്ടും നിയമലംഘനം നടത്തി.

വേനല്‍ച്ചൂട് കടുത്തതോടെ ജ്യൂസ് കടകളുടെ പ്രവര്‍ത്തനവും നിരീക്ഷണത്തിലാണ്. ഉപയോഗിക്കുന്ന വെളളം, പഴവര്‍ഗങ്ങള്‍, മറ്റ് പാനീയങ്ങള്‍ എന്നിവയും പരിശോധിക്കും. പൊതുജനങ്ങളില്‍ നിന്ന് ലഭിക്കുന്ന പരാതിയിലും അന്വേഷണവും നടപടിയും ഉണ്ടാകുമെന്നാണ് ഉദ്യോഗസ്ഥരുടെ ഉറപ്പ്. 

kollam old food seized

MORE IN Kuttapathram
SHOW MORE