ബൈക്കിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ച് കടത്തിയ ഏഴര ലക്ഷം രൂപ പിടികൂടി

money-ottappalam
SHARE

ഒറ്റപ്പാലത്ത് രേഖകളില്ലാതെ ബൈക്കിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിൽ കടത്തിയ ഏഴര ലക്ഷം രൂപ പൊലീസ് പിടികൂടി. ബൈക്ക് ഓടിച്ചിരുന്ന തൂത സ്വദേശി അബ്ദുൽ സലാമിനെ ഒറ്റപ്പാലം പൊലീസ് കസ്റ്റഡിയിലെടുത്തു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

മുരുക്കുംപറ്റ മംഗലം റോഡിലെ വാഹന പരിശോധനയ്ക്കിടെയാണ് കുഴൽപ്പണ വേട്ട. 500 രൂപയുടെ കെട്ടുകളാക്കി പെട്രോൾ ടാങ്കിനു സമീപത്തെ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം. ഒരാള്‍ക്കും സംശയം തോന്നാത്ത മട്ടിലുള്ള രഹസ്യ അറ. പണം ഒളിപ്പിച്ച് കടത്തുകയെന്ന ലക്ഷ്യവുമായി രഹസ്യ അറയുണ്ടാക്കിയതെന്നാണ് പൊലീസ് നിഗമനം. ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. പണം ജിഎസ്ടി വിഭാഗത്തിനു കൈമാറുമെന്നു പൊലീസ് അറിയിച്ചു. വസ്തു ഇടപാടുമായി ബന്ധപ്പെട്ട പണമാണെന്ന് അബ്ദുല്‍ സലാം വാദിച്ചെങ്കിലും രേഖകള്‍ കൈവശമുണ്ടായിരുന്നില്ല. രേഖകൾ ഹാജരാക്കിയാൽ പണം തിരിച്ചു നൽകും. അബ്ദുൽ സലാമിനെ ജാമ്യത്തിൽ വിടും. ഒറ്റപ്പാലം എഎസ്പി രാജേഷ്കുമാർ, പൊലീസ് ഇൻസ്പെക്ടർ ടി.പി.ഫർഷാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

MORE IN Kuttapathram
SHOW MORE