പോസ്റ്റര്‍ നശിപ്പിച്ചു; തിരുവനന്തപുരത്ത് ആര്‍എസ്എസ്–ഡിവൈഎഫ്ഐ സംഘര്‍ഷം

trivandrum
SHARE

തിരുവനന്തപുരം പുളിമാത്ത് തിരഞ്ഞെടുപ്പ്  പോസ്റ്റർ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് ആർ എസ് എസ് - ഡി വൈ എഫ് ഐ സംഘർഷം. DYFI പ്രവർത്തകൻ സുജിത്തിനെ വീട്ടിൽ കയറി വെട്ടി പരുക്കേൽപിച്ചു. കേസിൽ ആർ എസ് എസ് പ്രവർത്തകനായ രതീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

പുളിമാത്ത് കമുകിൻകുഴിയിൽ LDF സ്ഥാനാർഥി വി ജോയിയുടെ  പോസ്റ്റർ നശിപ്പിച്ചതുമായി ബന്ധപ്പെട്ടാണ്  RSS -DYFI സംഘർഷംമുണ്ടായത്. 

DYFI പുളിമാത്ത് മേഖലാ കമ്മിറ്റി അംഗവും കമുകിൻകുഴി സ്വദേശിയുമായ സുജിത്തിനാണ് വെട്ടേറ്റത്.  ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.  കമുകിൻകുഴി ജങ്ഷനിൽ പതിച്ചിരുന്ന വി.ജോയിയുടെ പോസ്റ്റർ കഴിഞ്ഞ ദിവസം  നശിപ്പിച്ചിരുന്നു.  പകരമായി ഇന്നലെ  വൈകിട്ട് 7 മണിയോടെ സുജിത്തടക്കമുള്ള DYFI- CPM പ്രവർത്തകർ പോസ്റ്റർ ഒട്ടിക്കാനെത്തി. ഇതിനിടെ  ആർഎസ്എസ് പ്രവർത്തകരുമായി വിക്ക്  തർക്കം ഉണ്ടായി. ഇതിന്റെ തുടർച്ചയായാണ് സുജിത്തിനെ രാത്രി വീടുകയറി മാതാപിതാക്കളുടെ മുന്നിൽ വച്ച് ആക്രമിച്ചത്. വെട്ടുകത്തിയും മൺവെട്ടിയും സിമന്റ്കട്ടയും ഉപയോഗിച്ചായിരുന്നു  ആക്രമണം.സുജിത്തിൻ്റെ കൈയ്ക്കും   തലയ്ക്കും ഗുരുതര പരിക്കുണ്ട്.

 രതീഷ് ,ശശികുമാർ തുടങ്ങിയ  പ്രാദേശിക ആർഎസ്എസ് പ്രവർത്തകരുടെ  നേതൃത്വത്തിൽ ആയിരുന്നു ആക്രമണമെന്നാണ്  സുജിത്തിൻ്റെ മൊഴി. 

സംഭവ സ്ഥലത്ത് നിന്നും  വെട്ടുകത്തി ഇരുമ്പ് വടി അടക്കമുള്ള ആയുധങ്ങൾ  പൊലീസ് കണ്ടെടുത്തു. രതീഷിനെ കിളിമാനൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റ് മൂന്ന് പേർ ഒളിവിലാണ്.  സ്ഥലത്ത് പൊലീസ് ക്യാംപ്  ചെയ്യുന്നുണ്ട്. 

Trivandrum rss dyfi attack

MORE IN Kuttapathram
SHOW MORE