മകന്‍ അപകടത്തില്‍പ്പെട്ടെന്ന് ഫോണ്‍കോള്‍; പണം തട്ടാന്‍ ശ്രമം; റാക്കറ്റ് സജീവം

fake-call
SHARE

മക്കള്‍ കേസില്‍ കുടുങ്ങിയെന്നോ അപകടത്തില്‍ പെട്ടെന്നോ ഫോണിലൂടെ വ്യാജഭീഷണി മുഴക്കി രക്ഷിതാക്കളില്‍ നിന്നും പണം തട്ടുന്ന റാക്കറ്റ് മുംബൈയിലും സജീവമാകുന്നു. പൊലീസെന്ന വ്യാജേനയാണ് തട്ടിപ്പ്. ഇത്തരം ഒരു അനുഭവം നേരിട്ട മുംബൈ മലയാളിയായ ഉഷാ നായര്‍ തട്ടിപ്പിന്‍റെ രീതി വെളിപ്പെടുത്തുന്നു. 

രക്ഷിതാക്കളെ തളര്‍ത്താന്‍ ഒറ്റ ഒരു കോള്‍ മതി. പക്ഷേ ഇവിടെ മുംബൈ മലയാളിയായ ഉഷാ നായരുടെ കാര്യത്തില്‍ സംഭവിച്ചത് മറ്റൊന്നാണ്. 13 വര്‍ഷം മുന്‍പ് മരിച്ചുപോയ തന്‍റെ മകന് അപകടം പറ്റിയെന്ന് പറഞ്ഞ് ഫോണ്‍ വരുന്നു. തട്ടിപ്പിന്‍റെ തലം എവിടെ വരെ എത്തിയെന്നാണ് അപ്പോള്‍ ഈ അമ്മ ചിന്തിച്ചത്. ഇത് ഏതറ്റം വരെ പോകും എന്ന് നോക്കാന്‍ സംഭാഷണം തുടര്‍ന്നു.

ഇവിടെ പക്ഷേ പണം പോയില്ല. തട്ടിപ്പുകാരുടെ ടാര്‍ജറ്റില്‍ തന്നെ പാളിച്ചപറ്റി. എന്നാല്‍ സമാനമായ വ്യാജ ഫോണ്‍വിളിക്ക് ഇരയായി മുംബൈ ഡോംബിവ്ലിയിലെ കുടുംബത്തിന് വലിയൊരു തുക കഴിഞ്ഞദിവസം നഷ്ടപ്പെട്ടിരുന്നു. കേസില്‍ അകപ്പെട്ടെന്ന വ്യാജേന മകന്‍റെ ശബ്ദം നിര്‍മിതബുദ്ധി ഉപയോഗിച്ച് രക്ഷിതാക്കളെ കേള്‍പ്പിച്ചായിരുന്നു തട്ടിപ്പ്. തട്ടിപ്പിന്‍റെ രൂപം ദിനംപ്രതി മാറുമ്പോള്‍ ഫോണ്‍ കോളുകളില്‍ അതീവജാഗ്രത പുലര്‍ത്തുക. അത് മാത്രമാണ് ഏക പോംവഴി. 

MORE IN Kuttapathram
SHOW MORE