അറസ്റ്റ് വാറണ്ടുണ്ടെന്ന് പറഞ്ഞ് കോടികൾ തട്ടിയ കേസ്; രണ്ടുപേർകൂടി പിടിയിൽ

aluva-arrest-2703
SHARE

സുപ്രീംകോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് പറഞ്ഞ് കോടികൾ തട്ടിയ കേസിൽ രണ്ടുപേർകൂടി എറണാകുളം റൂറല്‍ സൈബര്‍ പൊലീസിന്റെ പിടിയിൽ. കുമ്പള സ്വദേശി അബ്ദുൾ ഖാദർ, കുന്ദമംഗലം സ്വദേശി അമീർ എന്നിവരാണ് പിടിയിലായത്. ആലുവ സ്വദേശിയായ 62 കാരനില്‍നിന്ന് ഒരു കോടി പതിനഞ്ച് ലക്ഷം രൂപ തട്ടിയെന്നാണ് കേസ്.

മുംബൈ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സുപ്രീംകോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്നും അതിന്‍റെ ക്ലിയറൻസിനും സെക്യൂരിറ്റിക്കുമെന്നും പറഞ്ഞ് ഒരു കോടി പതിനഞ്ച് ലക്ഷം രൂപയാണ് പ്രതികൾ കൈക്കലാക്കിയത്. ആറ് പ്രാവശ്യമായി അഞ്ച് അക്കൗണ്ടുകളിലേക്ക് തുക നൽകി. സംശയം തോന്നിയതോടെ 62കാരന്‍ പൊലീസില്‍ പരാതി നല്‍കി. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിലുള്ള അന്വേഷണ സംഘം കോഴിക്കോട് സ്വദേശി അശ്വിൻ, മേപ്പയൂർ സ്വദേശി അതുൽ എന്നിവരെ ആദ്യം അറസ്റ്റ് ചെയ്തു. ഇരുവരും നിരവധി ബാങ്ക് അക്കൗണ്ടുകളാണ് എടുത്തിട്ടുള്ളത്. 

നിയമാനുസൃതമല്ലാത്ത ആപ്പുകളിലൂടെ ഓൺലൈൻ ട്രേഡിങ് ഇവർ നടത്തുന്നുണ്ട്. ഇവരുടെ അക്കൗണ്ടുകൾ തട്ടിപ്പ് സംഘത്തിന് വിറ്റിരിക്കുകയായിരുന്നു. ഈ അക്കൗണ്ടുകളിലേക്കാണ്, ഇരകളായവരും പ്രതികളും പണം നിക്ഷേപിച്ചത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ കുമ്പള സ്വദേശി അബ്ദുൾ ഖാദർ, കുന്ദമംഗലം സ്വദേശി അമീർ എന്നിവര്‍ പിടിയിലായത്. അക്കൗണ്ടിലെത്തുന്ന പണം പിൻവലിച്ച് പ്രധാന പ്രതികൾക്ക് നൽകുന്നത് ഇപ്പോൾ പിടികൂടിയ രണ്ട് പേരാണ്. ഇതിന്‍റെ കമ്മീഷനായി ഒരു ചെറിയ തുക അക്കൗണ്ട് ഉടമയ്ക്ക് നൽകുകയും ചെയ്യും. കോടികളുടെ തട്ടിപ്പാണ് ഇതിലൂടെ നടക്കുന്നത്. വൻ തട്ടിപ്പ് സംഘമാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതും. നിരവധിപേരുടെ അക്കൗണ്ടുകൾ തട്ടിപ്പ് സംഘം വിലയ്ക്ക് വാങ്ങിയിട്ടുണ്ടെന്നാണ് വിവരം.

Ernakulam Rural Cyber ​​Police has arrested two more people in the case of extorting money saying that the Supreme Court has issued an arrest warrant.

MORE IN Kuttapathram
SHOW MORE