പൊലീസ് സ്റ്റേഷനില്‍ അതിക്രമം കാണിച്ച 5 പ്രതികള്‍ അറസ്റ്റില്‍

policestation-attack
SHARE

കൊല്ലം ഇരവിപുരം പൊലീസ് സ്റ്റേഷനില്‍ കയറി പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് പരുക്കേൽപ്പിച്ച അഞ്ചുപ്രതികൾ അറസ്റ്റിലായി. ഞായര്‍ രാത്രി പതിനൊന്നിനായിരുന്നു പൊലീസുകാര്‍ക്കുനേരെ ആക്രമണം. 

താന്നി കാരിത്താസ് ഗാർഡനില്‍ അഭിഷേക്, ജയ്സന്‍, ഫിഷർമെൻ കോളനിയില്‍ ജോബിൻ ജോയ്,  ഇരവിപുരം, ശരവണാ നഗറില്‍ വിപിൻ നിവാസിൽ വിവേക് , വിപിൻ എന്നിവരാണ് അറസ്റ്റിലായത്. ഇരവിപുരം പ‌ൊലീസ് സ്‌റ്റേഷന് സമീപത്തുളള ബാറിൽ സംഘർഷം നടക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് ബാറിനുള്ളിൽ സംഘർഷമുണ്ടാക്കാൻ ശ്രമിച്ച പ്രതികളെ അവിടെ നിന്ന് നീക്കം ചെയ്തിരുന്നു.

ഇതിന്റെ വിരോധത്തില്‍ അക്രമി സംഘം രാത്രിയില്‍ ഇരവിപുരം പ‌ൊലീസ് സ്റ്റേഷനിലെത്തി പൊലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് ആക്രമിക്കുകയായിരുന്നു. ജിഡി ചാർജ് ഉണ്ടായിരുന്ന എ.എസ്.ഐ പ്രസന്നന് പരുക്കേറ്റു. പിന്നീട് കൂടുതല്‍ പൊലീസ് എത്തി പ്രതികളെ അറസ്റ്റു ചെയ്യുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു

5 suspects arrested for trespassing at police station

MORE IN Kuttapathram
SHOW MORE