അതിജീവിതയുടെ അച്ഛന്‍ മരിച്ച നിലയില്‍; പരുക്കേറ്റ അമ്മ ചികില്‍സയില്‍

pocso-case-4
SHARE

കൊല്ലത്ത് പോക്സോ കേസ് അതിജീവിതയുടെ അച്ഛനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ആത്മഹത്യാശ്രമത്തിനിടെ പരുക്കേറ്റ അമ്മ ചികില്‍സയിലാണ്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. അതേസമയം പോക്സോ കേസില്‍ പ്രതിയായ കൊറ്റങ്കര ഗ്രാമപഞ്ചായത്ത് അംഗം ടി.എസ്.മണിവര്‍ണന്‍ റിമാന്‍ഡിലാണ്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിനും സമൂഹമാധ്യമത്തിലൂടെ ശല്യം ചെയ്തതിനും പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് ഒരാഴ്ച മുന്‍പ് കൊറ്റങ്കര ഗ്രാമപഞ്ചായത്ത് അംഗം ടിഎസ് മണിവര്‍ണനെ പൊലീസ് അറസ്റ്റു ചെയ്തതും കോടതി റിമാന്‍ഡു ചെയ്തതും. ഇതിനിടെയാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കളില്‍ അച്ഛനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാശ്രമത്തിനിടെ കയര്‍പൊട്ടി താഴെ വീണ പെണ്‍കുട്ടിയുടെ അമ്മ പിന്നീട് കൈഞരമ്പ് മുറിച്ചു. 

ആശുപത്രിയിലെത്തിച്ച് ഇപ്പോള്‍ ആരോഗ്യനില തൃപ്തികരമാണ്. ആത്മഹത്യാശ്രമത്തിന് കാരണമെന്താണെന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. പെണ്‍കുട്ടി ശിശുക്ഷേമസമിതിയുടെ സംരക്ഷണയിലാണ്. കേസില്‍ വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കുണ്ടറ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.

കൊറ്റങ്കര ഗ്രാമപഞ്ചായത്ത് സ്വതന്ത്ര അംഗമാണ് ടിഎസ് മണിവര്‍ണന്‍.

pocso case survivor's father found dead

MORE IN Kuttapathram
SHOW MORE