കല്യാണത്തിന്റെ പതിനഞ്ചാംനാള്‍ യുവതിയുടെ മരണം; ഭര്‍ത്താവ് അറസ്റ്റില്‍

lady-death-3
SHARE

തിരുവനന്തപുരം കാട്ടാക്കടയില്‍ കല്യാണത്തിന്റെ പതിനഞ്ചാംനാള്‍ യുവതി തൂങ്ങിമരിച്ചതില്‍ എട്ട് മാസത്തിന് ശേഷം ഭര്‍ത്താവ് അറസ്റ്റില്‍. സ്ത്രീധനത്തിന്റെ പേരിലുള്ള ശാരീരിക–മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന്  പൊലീസ് . കാട്ടാക്കടയ്ക്ക് അടുത്ത് വീരണകാവില്‍ 22 കാരി സോനയെയാണ് കഴിഞ്ഞ ജൂലായില്‍ ഭര്‍ത്താവിന്റെ വീട്ടിലെ കിടപ്പ് മുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. ഓട്ടോ ഡ്രൈവറായ വിപിനും സോനയും ഒന്നര വര്‍ഷത്തോളം പ്രണയിച്ച് ശേഷമായിരുന്നു വിവാഹം. പക്ഷെ വിവാഹത്തിന്റെ പതിനഞ്ചാം നാള്‍ രാത്രി ഭര്‍ത്താവ് കിടന്നുറങ്ങിയ അതേ മുറിയിലെ ഫാനില്‍ സോനയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. അന്ന് മുതല്‍ ദുരൂഹത നിറഞ്ഞ് നിന്ന കേസിലാണ് എട്ട് മാസങ്ങള്‍ക്കിപ്പുറം ഭര്‍ത്താവ് വിപിന്‍ അറസ്റ്റിലായിരിക്കുന്നത്.

പ്രണയ വിവാഹമായിരുന്നെങ്കിലും വിപിന്‍ സ്ത്രീധനം ആവശ്യപ്പെട്ട് സോനയെ മാനസികമായി ഉപദ്രവിച്ചിരുന്നു. ചില ദിവസങ്ങളില്‍ ശാരീരികമായും മര്‍ദിച്ചു. ഇതിലുള്ള നിരാശയും വിഷമവുമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. വിപിന്‍ ഉറങ്ങിക്കിടന്ന മുറിയില്‍ സോന തൂങ്ങിമരിച്ചത് ഭര്‍ത്താവ് അറിഞ്ഞിരുന്നില്ലായെന്നതിലും ‌സംശയമുണ്ടായിരുന്നു. ഉറങ്ങിപ്പോയതുകൊണ്ടാണ് അറിയാതിരുന്നതെന്നായിരുന്നു വിപിന്‍ പറഞ്ഞത്. ഇതില്‍ സംശയമുണ്ടെങ്കിലും കൊലപാതകമല്ല, ആത്മഹത്യയാണെന്ന് തന്നെയാണ് ഇതുവരെയുള്ള അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

lady death husband held

MORE IN Kuttapathram
SHOW MORE