പീഡിയാട്രീഷൻ ഇല്ലെന്ന് അറിഞ്ഞപ്പോള്‍ ഡോക്ടറെ ആക്രമിച്ചു; യുവാക്കൾ അറസ്റ്റിൽ

youth-arrested-in-kottayam-
SHARE

കോട്ടയം മണർകാട് ഡോക്ടറെ ആക്രമിച്ച കേസിൽ യുവാക്കൾ അറസ്റ്റിൽ. പീഡിയാട്രീഷൻ ഇന്നില്ല എന്ന വിവരം റിസപ്ഷനിൽ നിന്ന് അറിഞ്ഞതിന്റെ പ്രകോപനത്തിലാണ് രണ്ട് യുവാക്കൾ ചേർന്ന് അത്യാഹിത വിഭാഗത്തിലെ ഡോക്ടറെ ആക്രമിച്ചത്.

തൃക്കൊടിത്താനം സ്വദേശി വൈശാഖ്, പാമ്പാടി വെള്ളൂർ സ്വദേശി ജെറിൻ രവി എന്നിവരെയാണ് മണർകാട്ടെ സ്വകാര്യ ആശുപത്രിയിൽ അതിക്രമം നടത്തിയതിന് പൊലീസ് പിടികൂടിയത്. ഒന്നാം പ്രതിയായ വൈശാഖ് സ്വന്തം കുട്ടിക്ക് മരുന്നു വാങ്ങാൻ ആണ് ആശുപത്രിയിലെത്തിയത്. പീഡിയാട്രീഷൻ ഇന്ന് ഇല്ല എന്ന വിവരം റിസപ്ഷനിൽ നിന്ന് അറിയിച്ചതാണ് പ്രകോപനത്തിന് കാരണം

ആശുപത്രിയിലെ വസ്തുക്കൾക്ക് കേടുപാട് വരുത്തിയ ഇരുവരും ആശുപത്രിയിലുണ്ടായിരുന്നവരെ അസഭ്യം വിളിച്ചു. പിന്നാലെ അത്യാഹിത വിഭാഗത്തിലെ  ഡോക്ടറെ തടഞ്ഞു വയ്ക്കുകയും ജനലിലൂടെ പുറത്തേക്ക് തള്ളിയിടാൻ ശ്രമിക്കുകയും ചെയ്തു. ഡോക്ടറെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതികൾക്കെതിരെ ആശുപത്രി സംരക്ഷണ നിയമം പ്രകാരം കേസെടുത്തു. മണർകാട് പോലീസ് ആണ് പ്രതികളെ പിടികൂടിയത്.  ഇരുവരെയും കോടതിയിൽ ഹാജരാക്കി.

Youth arrested in Kottayam Manarkad doctor attack case

MORE IN Kuttapathram
SHOW MORE