പൂട്ടിക്കിടക്കുന്ന വീടിനു മുന്നിൽ കാരൾ പാടിയെന്നാരോപിച്ച് യുവാവിന് ക്രൂര മർദനം

കൊല്ലം ആയൂർ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിലെ കാരൾ സർവീസിനിടെ യുവാവിന് ക്രൂര മർദനം. പാട്ടു പാടുന്നതിനിടെ പ്രകോപനമില്ലാതെ ആക്രമിച്ചെന്നാണ് മര്‍ദനമേറ്റ ആൽബിന്റെ പരാതി. ആയൂർ സ്വദേശി ജിജോയ്ക്കെതിരെ ചടയമംഗലം പൊലീസ് കേസെടുത്തു. 

ആയൂര്‍ സെന്റ് മേരിസ് ഓർത്തഡോക്സ് പള്ളിയുടെ കാരൾ സംഘം അകമൺ പ്രദേശത്ത് വീടുകള്‍ കയറി പാട്ടുപാടുന്നതിനിടെയാണ് കാരള്‍ സംഘത്തിലുണ്ടായിരുന്ന ആല്‍ബിന് മര്‍ദനമേറ്റത്. പൂട്ടിക്കിടക്കുന്ന വീടിനു മുന്നിൽ പാട്ടുപാടിയെന്നാരോപിച്ച് ആയൂർ സ്വദേശി ജിജോയാണ് ആല്‍ബിനെ മര്‍ദിച്ചത്. മുഖത്ത് പരുക്കേറ്റ ആല്‍ബിന്‍ പുനലൂര്‍ താലൂക്കാശുപത്രിയില്‍ ചികില്‍സ തേടി. ചടയമംഗലം പൊലീസ് ജിജോയ്ക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി. 

A young man was brutally beaten during the carol service at St. Mary's Orthodox Church, Ayur, Kollam