18 വർഷം മുമ്പ് കാണാതായ യുവതിയെ സഹോദരൻ കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; പരാതി

woman-who-went-missing-18-y
SHARE

വയനാട് തലപ്പുഴയിൽ 18 വർഷം മുമ്പ് കാണാതായ യുവതിയെ സഹോദരൻ കൊന്ന് കുഴിച്ചുമൂടിയതായി സംശയമെന്ന് പരാതി. വരയാൽ സ്വദേശി ഷൈനിയെ കാണാത്തായതുമായി ബന്ധെപ്പെട്ട് സഹോദരി ബീനയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ ഷൈനി താമസിച്ചിരുന്ന വീടിന്റെ പരിസരം അന്വേഷണസംഘം കുഴിച്ച് പരിശോധിച്ചു. 

2005 ഏപ്രിൽ മുതൽ കാണാതായ ഷൈനിയെ സഹോദരൻ കൊന്നു കുഴിച്ചുമൂടിയെന്നാണ് ബീനയുടെ പരാതി. ഷൈനിയുടെ സ്വത്ത് കൈക്കലാക്കുകയായിരുന്നു ലക്ഷ്യമെന്ന് വാദം. ഏറെനാൾ വിദേശത്തായിരുന്ന താൻ തിരികെ നാട്ടിലെത്തി അമ്മയുമായി അടുപ്പം സ്ഥാപിച്ചതിലൂടെയാണ് വിവരങ്ങൾ പുറത്തുവന്നതെന്നും ബീന പറയുന്നു.

പരാതിക്കാരി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വീടിന്റെ മുറ്റം കുഴിച്ചു പരിശോധിക്കാനുള്ള നടപടി പൊലീസ് സ്വീകരിച്ചത്. പരിശോധനയിൽ സംശയാസ്പദമായ നിലയിൽ ഒന്നും കണ്ടെത്തിയിട്ടില്ല എന്നാണ് വിവരം. ബീനയുമായി നിലനിൽക്കുന്ന സ്വത്ത് തർക്കമാണ് പരാതിക്ക് കാരണമെന്നാണ് ആരോപണ വിധേയന്റെ വാദം.

A woman who went missing 18 years ago was suspected to have been killed and buried by her brother

MORE IN Kuttapathram
SHOW MORE