താന്‍ ഇല്ലാതാകുമ്പോള്‍ മകള്‍ ദുരിതത്തിലാകുമെന്ന ചിന്തയില്‍ കൊന്നു; പിതാവിന് ശിക്ഷ 27ന്

verdict-in-the-case-of-the-
SHARE

കൊച്ചി തൃക്കാക്കരയില്‍ പതിമൂന്നുകാരിയെ അച്ഛന്‍ കൊലപ്പെടുത്തിയ കേസില്‍ വിധി ഈ മാസം ഇരുപത്തിയേഴിന്. എറണാകുളം പോക്സോ കോടതിയില്‍ കഴിഞ്ഞ ദിവസം വിചാരണ പൂര്‍ത്തിയാക്കി. കടബാധ്യതമൂലം നാടുവിടുന്നതിന് മുന്‍പ് പിതാവ് മകളെ കൊലപ്പെടുത്തിയെന്നാണ് കേസ്.

2021 മാര്‍ച്ച് ഇരുപത്തിയൊന്നിന് പതിമൂന്നുകാരിയായ മകളെ മൃതപ്രായയാക്കി മുട്ടാര്‍ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയെന്ന കേസിലാണ് ഈ മാസം ഇരുപത്തിയേഴിന് കോടതി വിധി പറയുന്നത്. കേസിന്റെ അന്തിമവാദം ഈ മാസം പതിന്നാലിന് പൂര്‍ത്തിയായി. കടബാധ്യതമൂലം നാടുവിടാന്‍ തീരുമാനിച്ച അച്ഛന്‍ മകളെ കൊലപ്പെടുത്തിയെന്നാണ് കേസ്. മകളെ തീവ്രമായി സ്നേഹിച്ചിരുന്ന പിതാവ് താന്‍ ഇല്ലാതാകുമ്പോള്‍ മകള്‍ ദുരിതത്തിലാകുമെന്ന ചിന്തയില്‍ കൊലപാതകം നടത്തിയെന്നാണ് കേസ്. കോളയില്‍ മദ്യം കലര്‍ത്തി നല്‍കിയശേഷം തൃക്കാക്കര കങ്ങരപ്പടിയിലെ ഫ്ലാറ്റില്‍വച്ച് കഴുത്തില്‍ ബെഡ്ഷീറ്റുകൊണ്ട് മുറുക്കി ശ്വാസം മുട്ടിച്ചുവെന്നും തുടര്‍ന്ന് അബോധാവസ്ഥയിലായ കുട്ടിയെ മുട്ടാര്‍ പുഴയില്‍ എറിഞ്ഞുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. 

ഭാര്യയും ബന്ധുക്കളുമടക്കം അറുപതിലധികം സാക്ഷികളെ വിസ്തരിച്ചു. മകളുടെ രക്തത്തില്‍ 82 മില്ലിഗ്രാം മദ്യമുണ്ടായിരുന്നു. പിതാവ് മദ്യത്തിന് അടിമയാണെന്നും കോളയില്‍ മദ്യം മിക്സ് ചെയ്ത് വച്ചാണ് ഇയാള്‍ ഉപയോഗിച്ചിരുന്നതെന്നുമായിരുന്നു പ്രതിഭാഗത്തിന്റ വാദം. ഇങ്ങനെ തയാറാക്കി വച്ചിരുന്ന കോള കുട്ടി കുടിച്ചത് പിതാവ് കണ്ടിരുന്നില്ലെന്നും പ്രതിഭാഗം വാദിച്ചു. കൊലപാതകത്തിനുശേഷം നാടുവിട്ട പ്രതിയെ കര്‍ണാടകയിലെ കാര്‍വാറില്‍നിന്നാണ് പൊലീസ് സംഘം പിടികൂടിയത്.

The verdict in the case of the murder of a 13-year-old girl by her father in Thrikkakara, Kochi is on the 27th of this month

MORE IN Kuttapathram
SHOW MORE