ഗൃഹോപകരണ സ്ഥാപനത്തില്‍ നിന്ന് അരക്കോടി തട്ടി; എച്ച്ആര്‍ മാനേജര്‍ പിടിയില്‍

cheating-arrest-4
SHARE

തൃശൂരില്‍ ഗൃഹോപകരണ സ്ഥാപനത്തില്‍ നിന്ന് അരക്കോടിയിലേറെ രൂപ തട്ടിയ കേസില്‍ എച്ച്ആര്‍ മാനേജര്‍ പിടിയില്‍. ഗുരുവായൂര്‍ സ്വദേശി റോഷിനെയാണ് തൃശൂര്‍ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്‌തത്. തൃശൂര്‍ നഗരത്തിലെ ഗൃഹോപകരണ സ്ഥാപനത്തിലെ എച്ച്ആര്‍ ആയിരുന്ന ഗുരുവായൂര്‍ സ്വദേശി റോഷിന്‍ രവീന്ദ്രനെയാണ് തൃശൂര്‍ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇല്ലാത്ത തൊഴിലാളികളുടെ പേരില്‍ അക്കൗണ്ട് വഴി ശമ്പളം കൈപറ്റിയെന്നാണ് കേസ്. 

ഇത്തരത്തില്‍ 58.5 ലക്ഷം രൂപയാണ് പ്രതി റോഷിന്‍ തട്ടിയത്. 12 വര്‍ഷത്തിലധികമായി ഇയാള്‍ സ്ഥാപനത്തില്‍ ജോലി ചെയ്‌ത് വരികയായിരുന്നു. നാല് മാസം മുമ്പാണ് തട്ടിപ്പ് വിവരം പുറത്തറിയുന്നത്. കേസെടുത്തതിന് പിന്നാലെ പ്രതി റോഷിന്‍ ഒളിവില്‍ പോയി. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും തള്ളി. പിന്നാലെയാണ് ഗുരുവായൂരില്‍ വച്ച് പിടിയിലാകുന്നത്. ഏറെ ദിവസത്തെ നിരീക്ഷണത്തിനൊടുവിലാണ് തൃശൂര്‍ ഈസ്റ്റ് പൊലീസ് പ്രതിയെ പിടികൂടിയത്. 

Half crore cheted from home appliance showroom; HR Manager held

MORE IN Kuttapathram
SHOW MORE