ചോക്ലേറ്റും കളിപ്പാട്ടങ്ങളും ചോദിച്ചു; 8 വയസുകാരിയെ തലക്കടിച്ച് കൊലപ്പെടുത്തി പിതാവ്

child-murder
SHARE

ചോക്ലേറ്റും കളിപ്പാട്ടങ്ങളും ചോദിച്ചതിനെ തുടര്‍ന്ന് എട്ടു വയസുള്ള മകളെ കൊലപ്പെടുത്തി അച്ഛന്‍. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. മയക്കുമരുന്നിന് അടിമയായ 37 കാരനായ പിതാവാണ് മകളുടെ തല കല്ലില്‍ ഇടിപ്പിച്ച് കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 

തന്‍റെ കുടുംബം ദാരിദ്ര്യത്തിലാണെന്നും എന്നാല്‍ അത് മനസിലാക്കാതെ മകള്‍ എപ്പോഴും ചോക്ലേറ്റും കളിപ്പാട്ടങ്ങളും ചോദിച്ചു ശല്യപ്പെടുത്തിയിരുന്നു. ഈ ബുദ്ധിമുട്ടില്‍ നിന്ന് രക്ഷപ്പെടാനാണ് മകളെ കൊന്നതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. ശനിയാഴ്ച രാത്രിയായിരുന്നു കൊലപാതകം.നിര്‍മാണം നടക്കുന്ന കെട്ടിടത്തിനടുത്തേക്ക് പ്രതി  മകളെ എത്തിച്ച ശേഷം കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. 

മൂന്ന് വർഷം മുമ്പ് കുട്ടിയുടെ അമ്മ ഇവരെ ഉപേക്ഷിച്ചു പോയി. പ്രതിയുടെ അമ്മ ഇന്‍ഡോറിലെ ഒരു ക്ഷേത്രത്തിന് സമീപം ഭിക്ഷാടനം നടത്തുകയാണ്. കൂലിപ്പണിക്കാരനായ പ്രതി രാകേഷ് മയക്കുമരുന്നിന് അടിമയാണെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ രാജേഷ് കുമാർ വ്യക്തമാക്കി.

Father allegedly killing his eight-year-old daughter by crushing her head

MORE IN Kuttapathram
SHOW MORE