ദമ്പതികളെ കഴുത്തറുത്തു; കൊലയ്ക്കു പിന്നില്‍ മരുമകള്‍

delhicrimewb
SHARE

വയോധികരായ ദമ്പതികളുടെ കൊലപാതകത്തിനു പിന്നില്‍ മരുമകളെന്ന് പൊലിസ്.  മരുമകളുടെ ആണ്‍സുഹൃത്തും കൂട്ടാളിയുമാണ് കൊലയ്ക്ക് സഹായിച്ചതെന്നാണ് സൂചന. ന്യൂഡല്‍ഹിയിലെ ഗോകുല്‍പുരിയിലാണ് സംഭവം. 70 വയസുള്ള ദമ്പതികള്‍ മകനും മരുമകള്‍ക്കും പേരക്കുട്ടിക്കുമൊപ്പമാണ് താമസം. വീടിന്റെ താഴത്തെ നിലയിലായി ദമ്പതികളും ഒന്നാം നിലയില്‍ മകന്റെ കുടുംബവുമാണ് താമസിച്ചിരുന്നത്. 

സുഹൃത്തിനെയും കൂട്ടാളിയെയും വീടിന്റെ ടെറസില്‍ ഒളിപ്പിച്ച ശേഷം ഏതാനും മണിക്കൂര്‍ അവിടെ കഴിഞ്ഞ ശേഷം ദമ്പതികളുടെ മുറിയിലേക്ക് കയറി ഇരുവരെയും കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. അറസ്റ്റിലായ മോണിക്കയുടെ സുഹൃത്തിനും കൂട്ടാളിക്കുമായി പൊലിസ് തിരച്ചില്‍ തുടരുകയാണ്. വീട് വില്‍പനയുമായി ബന്ധപ്പെട്ട് കിട്ടിയ 4 ലക്ഷം രൂപ വീട്ടില്‍ നിന്നും മോഷണം പോയിരുന്നു. ഇതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളാണ് കൊലയിലേക്കെത്തിയതെന്നാണ് ഡല്‍ഹി പൊലിസ് പറയുന്നത്. 

MORE IN Kuttapathram
SHOW MORE