പൂവാലശല്യം ചോദ്യം ചെയ്തു; സ്കൂൾ വിദ്യാർഥികളും യുവാക്കളും തമ്മിൽ കൂട്ടത്തല്ല്

പൂവാലശല്യം ചോദ്യം ചെയ്തതിനെത്തുടർന്ന് സ്കൂൾ വിദ്യാർഥികളും യുവാക്കളും തമ്മിൽ കൂട്ടത്തല്ല്. പാലക്കാട് കണ്ണാടി സ്കൂളിലെ വിദ്യാർഥികളും പുറത്ത് നിന്നെത്തിയ യുവാക്കളുമാണ് കാഴ്ചപ്പറമ്പ് ജംങ്‌ഷനിൽ ഏറെ നേരം സംഘർഷാവസ്ഥ തീർത്തത്. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പൊലീസെത്തി ഇരു കൂട്ടരെയും സ്റ്റേഷനിലെത്തിച്ചു. മൂന്ന് ദിവസം മുൻപാണ് പ്രശ്നം തുടങ്ങിയത്. കണ്ണാടി സ്കൂൾ പരിസരത്ത് എത്തിയ മറ്റൊരു സ്കൂളിലെ വിദ്യാർഥി പെൺകുട്ടിയോട് സംസാരിക്കാൻ ശ്രമിച്ചു. ഇതിനെ സഹപാഠികൾ ചോദ്യം ചെയ്തു. തർക്കത്തിനിടെ നേരിയ സംഘർഷമുണ്ടായി. ഇത് ചോദ്യം ചെയ്യാനായി വിദ്യാർഥി സുഹൃത്തുക്കളായ യുവാക്കളെയും കൂട്ടി എത്തിയതാണ് കൂട്ടത്തല്ലിൽ കലാശിച്ചത്. ഇരു വിഭാഗവും പുറത്ത് നിന്ന് ആളെക്കൂട്ടിയതോടെ സ്കൂൾ പരിസരത്ത് ഏറെ നേരം സംഘർഷാവസ്ഥ നിലനിന്നു. നാട്ടുകാർ ഇരു കൂട്ടരെയും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നാലെ പൊലീസിനെ അറിയിക്കുകയായിരുന്നു. 

Conflict betwee students and youth