തൊടുപുഴയില്‍ പണം വെച്ച് ചൂതാട്ടം; 16 പേര്‍ പിടിയില്‍; പണവും വാഹനങ്ങളും കസ്റ്റഡിയില്‍

thodupuzha-gambling-2
SHARE

തൊടുപുഴയിലെ റോയല്‍ ക്ലബ്ബില്‍ പണം വെച്ച് ചൂതാടിയ സംഘം പൊലീസ് പിടിയില്‍. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്‌ഡിലാണ് സംഘം വലയിലായത്.. ഇവരില്‍ നിന്ന് ഒന്നര ലക്ഷത്തിലേറെ രൂപയും നിരവധി ചീട്ടുകെട്ടുകളും പിടിച്ചെടുത്തു. റോയല്‍ ക്ലബ്ബില്‍ സ്ഥിരമായി ചൂതാട്ടം നടക്കുന്നുവെന്നായിരുന്നു രഹസ്യവിവരം.. പിന്നാലെ തൊടുപുഴ, മുട്ടം, കാളിയാര്‍ തുടങ്ങിയ സ്റ്റേഷനുകളില്‍ നിന്നുള്ള വലിയൊരു സംഘം പൊലീസെത്തി റെയ്ഡ് നടത്തി. പതിനാറ് പേരെ പിടിച്ചു. ക്ലബ്ബിനകത്ത് നിന്നും പുറത്തെ വാഹനങ്ങളില്‍ നിന്നുമായാണ് ഒന്നര ലക്ഷം രൂപ കണ്ടെത്തിയത്. പണവും വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. 

ക്ലബ്ബിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. ചീട്ടുകളിക്ക് ശേഷം ഓണ്‍ലൈനായി പണമിടപാട് നടത്തിയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.. ഇക്കാര്യം പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി. കേരള ഗെയ്മിങ്ങ് ആക്റ്റ് പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണിവ. പരമാവധി മൂന്ന് മാസം തടവും പിഴയുമാണ് ശിക്ഷ

Thodupuzha 16 arrested for gambling

MORE IN Kuttapathram
SHOW MORE