വടകരയിലെ വ്യാപാരിയുടെ കൊലപാതകം: പ്രതിയായ തൃശൂർ സ്വദേശി പിടിയിൽ

vadakara-merchant-murder-on
SHARE

കോഴിക്കോട് വടകരയിലെ വ്യാപാരി രാജന്റെ കൊലപാതത്തില്‍ പ്രതി അറസ്റ്റില്‍ . തൃശൂര്‍ വാടാനപ്പള്ളി സ്വദേശി മുഹമ്മദ് ഷഫീഖാണ് അറസ്റ്റിലായത്. സ്വര്‍ണം കൈക്കലാക്കാനാണ് കൊല നടത്തിയതെന്ന് ്പ്രതി പൊലിസിനോട് പറഞ്ഞു. ഇക്കഴിഞ്ഞ ഡിസംബര്‍ 25 നാണ്  വ്യാപാരിയായ രാജനെ പലചരക്ക് കടയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഈ സമയം രാജന്റെ സ്വര്‍ണാഭരണങ്ങളും ബൈക്കും മോഷണം പോയിരുന്നു. അന്വേഷണത്തിന്റെ ആദ്യഘട്ടം മുതല്‍ തന്നെ ഇത് കൊലപാതകമാണെന്ന സൂചന പൊലിസിന് ലഭിച്ചു. പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ടും ഇത് സ്ഥിരീകരിച്ചു. ശ്വാസം മുട്ടിച്ചാണ് കൊല നടത്തിയതെന്നായിരുന്നു റിപ്പോര്‍ട്ട്. 

കൊലപാതകം നടക്കുന്നതിന് തൊട്ടുമുന്‍പ് രാജനൊപ്പം ഉണ്ടായിരുന്ന ആളെ കേന്ദ്രീകരിച്ചായിരുന്നു പിന്നീടുള്ള അന്വേഷണം. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. വടകര ഡി.വൈഎസ്പിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘം . പ്രതിയെന്നു സംശയിക്കുന്ന ആളുടെ ഫോട്ടോ പൊലിസ് പുറത്തുവിട്ടു. ഇതിനെ തുടര്‍ന്നാണ് തൃശൂര്‍ വാടാനപ്പള്ളി സ്വദേശി മുഹമ്മദ് ഷഫീക്കിലേക്ക് പൊലിസ് എത്തിയത്.

മല്‍സ്യബന്ധനത്തിനായി മൂന്നു ദിവസം മുമ്പാണ് പ്രതി വടകരയിലെത്തിയത്. പ്രതിക്ക് രാജനുമായി ഉണ്ടായിരുന്നത് സോഷ്യല്‍ മീഡിയ വഴി ഒരു ദിവസത്തെ പരിചയം മാത്രം. രാജന്റെ സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കാനാണ് കൊലപാതകം നടത്തിയത്. പ്രതി ഇതിനുമുന്‍പും കവര്‍ച്ച നടത്തിയിട്ടുണ്ട്. സ്വര്‍ണാഭരണങ്ങളും ബൈക്കും കണ്ടെത്താനുണ്ട്. പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും . കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

Vadakara merchant murder: One arrested

MORE IN Kuttapathram
SHOW MORE