കാസർകോട്ട് ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം

uppalapocso-2
SHARE

കാസർകോട്ട് ഭിന്നശേഷിയുള്ള പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്. ഉപ്പള സ്വദേശി സുരേഷാണ് പ്രതി. അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടെതാണ് വിധി. രണ്ടായിരത്തി പതിനഞ്ച് സെപ്റ്റംബർ 22നാണ് കേസിന് ആസ്‌പദമായ സംഭവം. സംസാര ശേഷിയോ കേൾവി ശക്തിയോ ഇല്ലാത്ത പെൺകുട്ടിയെ പ്രതി വീട്ടിൽ അതിക്രമിച്ച് കയറി കെട്ടിയിട്ട് പീഡിപ്പിച്ചുവെന്നാണ് കേസ്. പോക്സോ, ബലാത്സംഗം, വീട്ടിൽ അതിക്രമിച്ച് കയറൽ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്. 

പ്രതി പെൺകുട്ടിയെ നിരവധി തവണ പീഡിപ്പിച്ചിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ജീവപര്യന്തം തടവിന് പുറമെ പ്രതി മൂന്ന് ലക്ഷം രൂപ പിഴയടക്കണം. അല്ലാത്തപക്ഷം ആറ് വർഷം കൂടി  കഠിനതടവ് അനുഭവിക്കേണ്ടി വരും.

Kasargod uppala pocso case verdict

MORE IN Kuttapathram
SHOW MORE