ഗുരുവായൂരിൽ ഹഷീഷ് വേട്ട; പിടികൂടിയത് 25ലക്ഷം രൂപയുടെ ലഹരി

hashish
SHARE

 ഗുരുവായൂര്‍ പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെ കൈ കാണിച്ചിട്ടും ബൈക്ക് നിര്‍ത്തിയില്ല. യാത്രക്കാര്‍ ആരാണെന്ന് പൊലീസ് അന്വേഷിച്ചു. ഇവരെ പിന്‍തുടര്‍ന്നു. അങ്ങനെയാണ്, ചാവക്കാട് പുന്ന സ്വദേശി ഷെഫീക്കിനേയും വാടാനപ്പിള്ളി സ്വദേശി ഷായി എന്നിവരേയും തിരിച്ചറിഞ്ഞത്. പൊലീസിനെ കണ്ടതോടെ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടാനായിരുന്നു ശ്രമം. കയ്യോടെ പിടികൂടുകയായിരുന്നു. ഇരുപത്തിയഞ്ചു ലക്ഷം രൂപ വില വരുന്ന 650 ഗ്രാം ഹഷിഷ് ഓയിലാണ് പിടികൂടിയത്. മുന്തിയ ഇനം കഞ്ചാവില്‍ നിന്ന് വേര്‍തിരിച്ചെടുത്തതാണ് ഇതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു. തൃശൂര്‍ ജില്ലയില്‍ പലയിടങ്ങളിലായി വില്‍ക്കാനായിരുന്നു പദ്ധതി. 

Hashish oil worth twenty five lakh rupees seized in Guruvayur

MORE IN Kuttapathram
SHOW MORE