കാട്ടുപ്പന്നിയുടെ ഇറച്ചിയുമായി കൊല്ലത്ത് ആറുപേര്‍ പിടിയിൽ

forest-arrest
SHARE

കാട്ടുപ്പന്നിയുടെ ഇറച്ചിയുമായി കൊല്ലത്ത് ആറുപേര്‍ പിടിയില്‍. കടയ്ക്കൽ പൊലീസും വനപാലകരും നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത് .

വര്‍ക്കല പാളയംകുന്ന് സ്വദേശികളായ സുബി , മനീഷ് , മഹേഷ്‌, ധനീഷ്, കൊല്ലം മങ്ങാട് സുധീഷ് , കടയ്ക്കല്‍ മതിര സ്വദേശി ഷിബുലാല്‍ എന്നിവരാണ് പിടിയിലായത്. കടയ്ക്കല്‍ പൊലീസ് കഴിഞ്ഞ ദിവസം രാത്രിയില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് കാറില്‍ സഞ്ചരിച്ച സംഘം പിടിയിലായത്. കാറിൽ നിന്ന് കാട്ടുപ്പന്നി ഇറച്ചി  കണ്ടെത്തിയതോടെ കേസ് അഞ്ചല്‍ വനപാലകർക്ക് കൈമാറി. ഷിബുവാണ്  പന്നിയിറച്ചി എല്ലാവർക്കും നൽകിയിരുന്നത്.

കേസില്‍ ഇനി ഒരാള്‍ കൂടി പിടിയിലാകാനുണ്ട്. കാട്ടുപന്നിയെ വേട്ടയാടിയ ആയുധങ്ങൾ കണ്ടെത്തിയിട്ടില്ല. പ്രതികളില്‍ നിന്ന് മൂന്നുകിലോ ഇറച്ചിയും ഇത് കടത്താന്‍ ശ്രമിച്ച കാറും പിടിച്ചെടുത്തു. പ്രതികളെ പുനലൂര്‍ വനം കോടതി റിമാൻഡ് ചെയ്തു

MORE IN Kuttapathram
SHOW MORE