ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച രണ്ടുപേർ അറസ്റ്റിൽ

munnar-pocso
SHARE

മൂന്നാറിൽ ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച  രണ്ടുപേർ അറസ്റ്റിൽ.  ചൊക്കനാട് എസ്റ്റേറ്റ് സൗത്ത് ഡിവിഷൻ സ്വദേശികളാണ് പിടിയിലായത്.  വയറുവേദനയെത്തുടർന്നു നടത്തിയ പരിശോധനയിലാണു മൂന്നാം ക്ലാസുകാരി പീഡനത്തിനിരയായതായി കണ്ടെത്തിയത്.

56കാരൻ വേലുസ്വാമി, 19 കാരൻ മുകേഷ് എന്നിവരെയാണു ദേവികുളം പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടിക്കു വയറു വേദനയെത്തുടർന്നു നടത്തിയ പരിശോധനയിലാണു പീഡനത്തിനിരയായതായി കണ്ടെത്തിയത്. തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ അറിയിച്ചു. മാതാപിതാക്കളുടെ പരാതിയിൽ പൊലീസ്  നടത്തിയ അന്വേഷണത്തിലാണു പ്രതികൾ പിടിയിലായത്. 

വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്താണ് പ്രതികൾ കുട്ടിയെ പീഡിപ്പിച്ചത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Two persons arrested for molesting a seven-year-old girl

MORE IN Kuttapathram
SHOW MORE