ലൈംഗികബന്ധത്തിന് ശേഷം പണം നൽകിയില്ല; യുവാവിനെ തല്ലിക്കൊന്ന് ട്രാൻസ്ജെൻഡർ

crime-rep
SHARE

ലൈംഗിക ബന്ധത്തിന് ശേഷം പണം നൽകാൻ തയാറാകാതിരുന്ന യുവാവിനെ തല്ലിക്കൊന്ന് ട്രാൻസ്ജെൻഡർ. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ കെ.കെ. നഗറിൽ ഈ മാസം ആറിനായിരുന്നു സംഭവം. കേസിൽ 35കാരി വൈഷ്ണവിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൂനം പാളയം സ്വദേശി 28കാരൻ കെ. ഭാസ്‌കറാണ് കൊല്ലപ്പെട്ടത്.

ബെംഗളൂരുവിൽ താമസിക്കുന്ന വൈഷ്ണവി രോഗിയായ അമ്മയെ കാണാനാണ് തമിഴ്നാട്ടിൽ എത്തിയത്. പണം തികയാതെ വന്നതോടെയാണ് ഇവർ ലൈംഗിക തൊഴിലിന് ഇറങ്ങിയത്. എന്നാൽ ലൈംഗിക ബന്ധത്തിന് ശേഷം പണം നൽകാൻ യുവാവ് തയാറായില്ല. ഇതോടെ ഇരുവരും തമ്മിൽ തർക്കമായി. പിന്നാലെ കയ്യിൽ കിട്ടിയ മരകഷ്ണം എടുത്ത് യുവാവിന്റെ തലയിൽ അടിക്കുകയായിരുന്നു. അടിയേറ്റ യുവാവ് അപ്പോൾ തന്നെ മരിച്ചു. പിന്നീട് ബെംഗളൂരുവിലേക്ക് കടന്ന വൈഷ്ണവിയെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. 

MORE IN Kuttapathram
SHOW MORE