മാരക ലഹരിമരുന്നായ മെത്താംഫിറ്റമിനുമായി യുവാവ് അറസ്റ്റില്‍

palakkad-drugs-1
SHARE

ട്രെയിന്‍ മാര്‍ഗം കടത്തുകയായിരുന്ന മാരക ലഹരിമരുന്നായ മെത്താംഫിറ്റമിനുമായി യുവാവ് അറസ്റ്റില്‍. പത്ത് ഗ്രാം ലഹരിയുമായി തിരൂര്‍ സ്വദേശി ഫാസിലിനെയാണ് ആര്‍പിഎഫും എക്സൈസും ചേര്‍ന്ന് പിടികൂടിയത്. കോളജ് വിദ്യാര്‍ഥികളായ പതിവ് ഇടപാടുകാര്‍ക്ക് കൈമാറുകയായിരുന്നു ലക്ഷ്യമെന്നാണ് യുവാവിന്റെ മൊഴി. 

ബെംഗലൂരുവിലെ പതിവുകാരനില്‍ നിന്നാണ് ഫാസില്‍ ലഹരി വാങ്ങിയത്. ഇന്‍റര്‍സിറ്റി എക്സ്പ്രസില്‍ പാലക്കാട് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങി. കോയമ്പത്തൂര്‍ കണ്ണൂര്‍ പാസഞ്ചറില്‍ കയറി തിരൂരിലെത്തുകയായിരുന്നു ലക്ഷ്യം. ഇതിനായി പ്ലാറ്റ്ഫോമില്‍ കാത്തിരിക്കുന്നതിനിടയിലായിരുന്നു ആര്‍പിഎഫിന്റെ പരിശോധന. മുഷിഞ്ഞ വസ്ത്രങ്ങളാണെന്ന് പറഞ്ഞ് ആദ്യം ബാഗ് തുറക്കാന്‍ വിസമ്മതിച്ചു. 

തുടര്‍ന്നുള്ള പരിശോധനയിലാണ് പത്ത് ഗ്രാം മെത്താംഫിറ്റമിന്‍ ഒളിപ്പിച്ചത് കണ്ടെത്തിയത്. ബെംഗലൂരുവില്‍ നിന്ന് ലഹരിയെത്തിച്ച് തിരൂരിലെ സുഹൃത്തുക്കള്‍ക്കും പതിവ് ഇടപാടുകാരായ കോളജ് വിദ്യാര്‍ഥികള്‍ക്കും കൈമാറുന്നതായിരുന്നു രീതി. നേരത്തെയും ഇയാള്‍ ലഹരികടത്തിയിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെ പരിശോധിച്ച് കൂടുതല്‍ ഇടപാടുകാരെ പിടികൂടുന്നതിനുള്ള ശ്രമം തുടങ്ങിയതായി എക്സൈസ് അറിയിച്ചു. 

MORE IN Kuttapathram
SHOW MORE