കാസർകോട് കാറിൽ കടത്തിയ എം.ഡി.എം.എ പിടികൂടി; 2 പേർ അറസ്റ്റിൽ

mdma-arrest-05
SHARE

കാസർകോട് നീലേശ്വരത്ത് 25 ഗ്രാം എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ. കണ്ണൂർ സ്വദേശികളായ നിഷാം, മുഹമ്മദ്‌ താഹ എന്നിവരെയാണ് നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് രണ്ട് കിലോ കഞ്ചാവും പൊലീസ് പിടികൂടിയിട്ടുണ്ട്. ഉപ്പളയിൽ നിന്ന് കണ്ണൂരിലേക്ക്  ലഹരിമരുന്നു  കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

പള്ളിക്കര റയിൽവേ ഗേറ്റിന് സമീപത്ത് നിന്ന് കാറിൽ കടത്തുകയായിരുന്ന 25 ഗ്രാം എം.ഡി.എം.എയാണ് പൊലീസ് പിടികൂടിയത്. കണ്ണൂർ പഴയങ്ങാടി സ്വദേശി നിഷാം, എടക്കാട് സ്വദേശി മുഹമ്മദ്‌ താഹ എന്നിവരെയാണ് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് രണ്ട് കിലോ കഞ്ചാവും പൊലീസ് പിടികൂടി. 

പ്രതികളെ ചോദ്യം ചെയ്തതിലൂടെ ഇവർക്ക് ലഹരി മരുന്ന് എത്തിച്ചു നൽകിയവരെ കുറിച്ച് വിവരം ലഭിച്ചതായാണ് സൂചന. പിടിയിലായ മുഹമ്മദ്‌ താഹ ലഹരിക്കടത്ത് ഉൾപ്പെടെ മറ്റ് നിരവധി കേസുകളിൽ പ്രതിയാണ്. ജില്ലയിലെ ലഹരി ഉപയോഗം തടയാനായി ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ  ക്ലീൻ കാസർകോടെന്ന പേരിൽ വരും ദിവസങ്ങളിലും വ്യാപക പരിശോധനയുണ്ടാകും.

MORE IN Kuttapathram
SHOW MORE