കഞ്ചാവ് കേസിൽ പിടിയിലായ പ്രതികളെക്കുറിച്ച് കൂടുതല്‍ അന്വേഷണം

ganja-enquiry
SHARE

കഞ്ചാവ് കേസ് പിടിയിലായ പ്രതികളെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കുമെന്ന് പൊലീസ്. ഒരാള്‍ മോഷണക്കേസുകളിലും സ്ത്രീകളെ അപമാനിച്ച കേസിലും പ്രതിയാണ്. ഇവരെ പിടികൂടുന്നതിനിടെ ഒരു പൊലീസുകാരന് പരുക്കേറ്റിരുന്നു. 

ബുധനാഴ്ച്ച സന്ധ്യയോടെ സ്കൂട്ടറില്‍ കഞ്ചാവ് കടത്തിയ പ്രതികള്‍ പിടിയിലായത്. കുടശിനാട് സ്വദേശി അന്‍സില്‍, അടൂര്‍ പെരിങ്ങനാട് സ്വദേശി വിനീഷ് എന്നിവരാണ് പിടിയിലായത്. പ്രതികളെക്കുറിച്ച് സൂചന കിട്ടിയതോടെ പൊലീസ് അടൂര്‍ നെല്ലിമൂട്ടില്‍ പടിയില്‍ വാഹന പരിശോധന തുടങ്ങി. നിര്‍ത്താതെ പോയ സ്കൂട്ടറില്‍ നിന്ന് പ്രതികളെ താഴേക്ക് വലിച്ചിടുകയായിരുന്നു. പിടിവലിക്കിടെ എസ്.ഐ. അജി സാമുവലിന്‍റെ കാലിന് പരുക്കേറ്റു. 

സ്കൂട്ടറിന്‍റെ സീറ്റിനടിയില്‍ തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു രണ്ട് കിലോ കഞ്ചാവ്. അന്‍സില്‍ അടൂര്‍, നൂറനാട്, ഹരിപ്പാട്, കായംകുളം തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലെ മോഷണക്കേസുകളിലും സ്ത്രീകളെ അപമാനിക്കാന്‍ ശ്രമിച്ച കേസിലും പ്രതിയാണ്. ഒന്നാം പ്രതിയെക്കുറിച്ചും കഞ്ചാവ് വിതരണ ശൃംഖലയെക്കുറിച്ചും വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. ആന്‍റി നര്‍ക്കോട്ടിക് സ്പെഷല്‍ ആക്ഷന്‍ ഫോഴ്സും അടൂര്‍ പൊലീസും ചേര്‍ന്നാണ് കഞ്ചാവ് കടത്ത് സംഘത്തെ പിടികൂടിയത്.

MORE IN Kuttapathram
SHOW MORE