ചാലക്കുടിയിൽ കാറിൽ കടത്താൻ ശ്രമിച്ച 140 ലിറ്റർ വിദേശമദ്യം പിടികൂടി

Chalakkudy-Liquor
SHARE

ചാലക്കുടി ദേശീയപാതയിലൂടെ കാറില്‍ കടത്താന്‍ ശ്രമിച്ച നൂറ്റിനാല്‍പതു ലിറ്റര്‍ വിദേശമദ്യം പൊലീസ് പിടികൂടി. ഒന്നരലക്ഷം രൂപ വിലമതിക്കുന്ന മദ്യമാണ് പിടികൂടിയത്. കാറോടിച്ചയാള്‍ അറസ്റ്റിലായി. 

കാറിലെ മദ്യക്കടത്തിനെ കുറിച്ച് ചാലക്കുടി ഡിവൈ.എസ്.പി. : സി.ആര്‍.സന്തോഷിന് രഹസ്യവിവരം കിട്ടിയിരുന്നു. ദേശീയപാതയില്‍ തമ്പടിച്ചു നിന്ന പൊലീസ് വാഹനങ്ങള്‍ പരിശോധിച്ചു. ചാലക്കുടി കോടതി ജംക്ഷനില്‍ നിലയുറപ്പിച്ച പൊലീസ് സംഘത്തിനു മുമ്പിലാണ് മദ്യക്കടത്തു കാര്‍ എത്തിപ്പെട്ടത്. പൊലീസ് വിശമദായി പരിശോധിച്ചപ്പോള്‍ 140 ലിറ്റര്‍ മദ്യം കണ്ടെടുത്തു. വിവിധ ബ്രാന്‍ഡുകളിലുള്ള മദ്യമാണ് പിടികൂടിയത്. കൊച്ചിയിലെ ഒരു ബാറില്‍ എത്തിക്കാനായിരുന്നു നിര്‍ദ്ദേശം. തൃശൂര്‍ വടകര സ്വദേശി രാജേഷാണ് പിടിയിലായത്.  മാഹിയില്‍ നിന്നാണ് മദ്യം വാങ്ങിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. പത്തു ദിവസം കൂടുമ്പോള്‍ മദ്യം കടത്തിയിരുന്നതായി പ്രതി പൊലീസിനോട് വെളിപ്പെടുത്തി. 

MORE IN Kuttapathram
SHOW MORE