സ്വര്‍ണക്കടത്തുകാരനെ തട്ടിക്കൊണ്ടുപോയ കേസ്; 3 പേർ അറസ്റ്റിൽ

koraty-arrest-04
SHARE

സ്വര്‍ണക്കടത്തുകാരനെ തട്ടിക്കൊണ്ടുപോയി മോചനദ്രവം ആവശ്യപ്പെട്ട ക്രിമിനല്‍സംഘത്തിലെ മൂന്നു പേരെ കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തു. വിദേശത്തു നിന്ന് കൊടുത്തുവിട്ട സ്വര്‍ണം വേറെ സംഘത്തിനു മറിച്ചുനല്‍കിയെന്ന് ആരോപിച്ചായിരുന്നു യുവാവിനെ തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ പതിനാലാം തിയതിയായിരുന്നു സംഭവം. നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയ പൊന്നാനി സ്വദേശി ഷെജീബിന്റെ പക്കല്‍ സ്വര്‍ണമുണ്ടായിരുന്നു. ഈ സ്വര്‍ണം കോഴിക്കോട് കൊടുവള്ളിയിലെ സംഘത്തിനു നല്‍കാനായിരുന്നു നിര്‍ദ്ദേശം. 

പക്ഷേ, നല്‍കിയതാകട്ടെ കണ്ണൂരിലുള്ള സംഘത്തിനും. കൊരട്ടിയിലെ സുഹൃത്തിന്റെ വീട്ടില്‍ എത്തിയ ഷെജീബിനെ ക്രിമിനല്‍സംഘം കാറില്‍ എത്തി തട്ടിക്കൊണ്ടുപോയി. ഒട്ടേറെ ദിവസം ബന്ദിയാക്കി മോചനദ്രവ്യം ആവശ്യപ്പട്ടു. ക്രൂരമായ മര്‍ദ്ദനത്തിനൊടുവില്‍ പൊന്നാനിയില്‍ ഉപേക്ഷിച്ചു. ഷെജീബ് നല്‍കിയ പരാതിപ്രകാരം കൊരട്ടി പൊലീസ് അന്വേഷിച്ചു. മുരിങ്ങൂര്‍ സ്വദേശി ലാല്‍, മേലൂര്‍ സ്വദേശി ഫെബിന്‍, മൂക്കന്നൂര്‍ സ്വദേശി ആന്റണി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തട്ടിക്കൊണ്ടുപോയ ക്രിമിനല്‍സംഘത്തിലെ അംഗങ്ങളാണിവര്‍. ഇവരുടെ കൂട്ടാളികളായ മൂന്നു പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.കേസില്‍ കൂടുതല്‍ പേര്‍ പ്രതികളാകും. സ്വര്‍ണക്കടത്തും കുഴല്‍പ്പണ ഇടപാടുകളുമാണ് തട്ടിക്കൊണ്ടുപോകലിനു പിന്നില്ലെന്ന് പൊലീസ് പറഞ്ഞു. അന്വേഷണം തുടരുകയാണ്.

MORE IN Kuttapathram
SHOW MORE