കുമളിയിൽ ചന്ദന ശിൽപവുമായി 3 പേര്‍ വനപാലകരുടെ പിടിയിൽ‌

sandal-arrest-1
SHARE

ഇടുക്കി കുമളിയിൽ ചന്ദന ശിൽപവുമായി 3 പേര്‍ വനപാലകരുടെ പിടിയില്‍. വാഹന പരിശോധനയ്ക്കിടെയാണ്‌ പ്രതികൾ പിടിയിലായത്. ചന്ദന ശില്പം തമിഴ്നാട്ടിൽ വില്പന നടത്താനായിരുന്നു ലക്ഷ്യം. കുമളിക്ക് സമീപം വാളാർഡിയിൽ വനം വകുപ്പ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതികൾ പിടിയിലായത്. വണ്ടിപ്പെരിയാർ അരണക്കൽ എസ്റ്റേറ്റിലെ അന്തോണി സ്വാമി, മകൻ ഹർഷവർധൻ, സത്രം പുതുവലിൽ താമസിക്കുന്ന രാജ എന്നിവരാണ് അറസ്റ്റിലായത്. 

ഇവരിൽ നിന്ന് ചന്ദനത്തടിയിൽ നിർമിച്ച 876 ഗ്രാം തൂക്കമുള്ള ഒരു ദേവി ശിൽപം കണ്ടെടുത്തു. പ്രതികള്‍ സഞ്ചരിച്ചിരുന്ന 2 ഓട്ടോറിക്ഷകളും വനം വകുപ്പ് കസ്റ്റഡിയിലെടുത്തു. ചന്ദന ശില്പം തമിഴ്നാട്ടിൽ എത്തിച്ച് വില്പന നടത്താനാരുന്നു പ്രതികളുടെ ലക്ഷ്യം. പീരുമേട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

MORE IN Kuttapathram
SHOW MORE