ബേപ്പൂര്‍ വില്ലേജ് ഒാഫിസ് കുത്തിതുറന്ന് കവർച്ച; പ്രതി അറസ്റ്റിൽ

village-office-theft-33
SHARE

കോഴിക്കോട് ബേപ്പൂര്‍ വില്ലേജ് ഒാഫിസിന്റെ പൂട്ട് കുത്തി തുറന്ന് മോഷണം നടത്തിയ പ്രതി അറസ്റ്റില്‍. തിരുവനന്തപുരം പൊഴിയൂര്‍ സ്വദേശി അഖിലാണ് ബേപ്പൂര്‍ പൊലീസിന്റെ പിടിയിലായത്. മേശവലിപ്പില്‍ സൂക്ഷിച്ച അയായിരത്തി ഇരുന്നൂറ്റി അറുപത്തിനാല് രൂപയാണ് മേഷ്ടിച്ചത്. നിരവധി മോഷണ കേസിലേയും കഞ്ചാവു കേസിലേയും പ്രതിയാണ് അഖില്‍. ഈ ദൃശ്യങ്ങളാണ് പ്രതി അഖിലേക്ക് പൊലിസിനെ എത്തിച്ചത്. ഇന്നലെ പുലര്‍ച്ചെയായിരുന്നു ബേപ്പൂര്‍ വില്ലേജ് ഒാഫിസിന്റെ പൂട്ട് കുത്തി തുറന്ന് മോഷണം നടത്തിയത്.

മേശ വലിപ്പില്‍ സൂക്ഷിച്ച പണമാണ് കവര്‍ന്നത്. 10 ഒാളം സിസിടിവി ദൃശ്യങ്ങള്‍ പൊലിസ് പരിശോധിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫറോക്ക് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുവച്ച് പ്രതി അറസ്റ്റിലായത്. പ്രതിയെ വില്ലേജ് ഒാഫിസില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. . തിരുവനന്തപുരം പൊഴിയൂര്‍ സ്റ്റേഷനില്‍ 9 കളവ് കേസുകളും പാലക്കാട് 10 കിലോ കഞ്ചാവ് കടത്തിയ കേസിലും പ്രതി‌യാണ്. മൂന്നു മാസം മുന്‍പ് ബേപ്പൂരില്‍ ഇയാള്‍ മല്‍സ്യബന്ധനത്തിനു എത്തിയിരുന്നു . ആ  പരിചയം വച്ചാണ്  . തിരുവനന്തപുരത്തു നിന്ന്  ബൈക്ക്  മോഷണത്തിനു ശേഷം  ഒളിവില്‍ കഴിയാന്‍ പ്രതി ബേപ്പൂരില്‍ എത്തിയത്.

MORE IN Kuttapathram
SHOW MORE