കട്ടിലിന് അടിയില്‍ 10 ചാക്കുകളിലായി പുകയില ഉത്പന്നങ്ങൾ; അറസ്റ്റ്

panmasala-arrest
SHARE

കോഴിക്കോട്ട് നിരോധിത പുകയില ഉല്‍പന്നങ്ങളുമായി യുവാവ് പിടിയില്‍. പുതിയറ സ്വദേശി മുജീബിനെയാണ് വീട്ടില്‍ നിന്നും മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് പുകയില ഉല്‍പന്നങ്ങള്‍ എത്തിച്ചിരുന്ന കണ്ണിയിലെ പ്രധാനിയാണ് മുജീബ്. വിഡിയോ റിപ്പോർട്ട് കാണാം. 

മെഡിക്കല്‍ കോളജ് എസിപിക്ക് കിട്ടിയ രഹസ്യവിവരത്തിന്റ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. പുതിയറയിലെ വീട്ടില്‍ വന്‍തോതില്‍ പുകയില ഉല്‍പന്നങ്ങള്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് മനസിലാക്കിയ പൊലീസ് അവിടെയെത്തി മുജീബിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കട്ടിലിന് അടിയില്‍ പത്ത് ചാക്കുകളിലായാണ് പുകയില ഉല്‍പന്നങ്ങള്‍ സൂക്ഷിച്ചിരുന്നത് 

ബെംഗളൂരുവില്‍ നിന്ന് ബസുകളില്‍ പാഴ്സലെന്ന വ്യാജേനയാണ് ഇവ കൊണ്ടുവന്നിരുന്നത്. ചെറുകിട കച്ചവടക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമാണ്  വിറ്റിരുന്നത്. ലോക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് കരുതി ശേഖരിച്ചതാണെന്നാണ് മുജീബിന്റ മൊഴി. രണ്ടുവര്‍ഷമായി പുകയില ഉല്‍പന്നങ്ങള്‍ കടത്തുന്ന സംഘത്തിലെ കണ്ണിയാണ് മുജീബ്. 

MORE IN Kuttapathram
SHOW MORE