കൊടുങ്ങല്ലൂർ ആള്‍വാര്‍ ക്ഷേത്രത്തില്‍ കവര്‍ച്ച; അന്വേഷണം

kodungalloor-theft
SHARE

കൊടുങ്ങല്ലൂര്‍ ടി.കെ.എസ്.പുരം ശ്രീനിവാസ പെരുമാള്‍ കുലശേഖര ആള്‍വാര്‍ ക്ഷേത്രത്തില്‍ കവര്‍ച്ച. ശ്രീകോവിലിന്റെ താഴ് തകര്‍ത്ത നിലയിലാണ്.  

കൊടുങ്ങല്ലൂര്‍ ടി.കെ.എസ്.പുരം ശ്രീനിവാസ പെരുമാള്‍ കുലശേര ആള്‍വാര്‍ ക്ഷേത്രത്തില്‍ ഇന്നു വെളുപ്പിന് പൂജയ്ക്ക് എത്തിയ ശാന്തിക്കാരാണ് ആദ്യം വിവരമറിയുന്നത്. ക്ഷേത്ര ശ്രീകോവിലിനകത്തെ വെള്ളി പാത്രങ്ങള്‍ നഷ്ടപ്പെട്ടു. വിലപ്പിടിപ്പുള്ള സാധനങ്ങള്‍ സൂക്ഷിക്കുന്ന അലമാരയും കുത്തിതുറന്നു. ഓഫിസ് മുറിയും തുറന്നിട്ട നിലയിലാണ്. സിസിടിവി കാമറകള്‍ ചിലത് നശിപ്പിച്ചു. തമിഴ്നാട്ടിലെ ദിവ്യസൂരി ട്രസ്റ്റിനു കീഴിലാണ് ക്ഷേത്രം. 

കൊടുങ്ങല്ലൂര്‍ പൊലീസ് എത്തി തെളിവുകള്‍ ശേഖരിച്ചു. വിരലടയാള വിദഗ്ധരെത്തി തെളിവുകള്‍ ശേഖരിച്ചു. ക്ഷേത്രത്തിലെ സാധനങ്ങള്‍ എത്ര നഷ്ടപ്പെട്ടൂവെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ സ്ഥലത്ത് എത്തിയാല്‍ മാത്രമേ അറിയൂ. സിസിടിവി കാമറകള്‍ നശിപ്പിച്ചതിനാല‍് കള്ളന്‍മാരുടെ ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയിട്ടില്ല. സമീപത്തെ മറ്റു കെട്ടിടങ്ങളിലെ സിസിടിവി കാമറകളും പൊലീസ് പരിശോധിച്ചു വരികയാണ്. 

MORE IN Kuttapathram
SHOW MORE