പണം പിൻവലിച്ചാലുടൻ എടിഎം ഓഫാകും; പുതിയ തട്ടിപ്പ്; 2 പേർ പിടിയിൽ

atm-theft
SHARE

ബാങ്ക് എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്ന ഉടനെ എടിഎം ഓഫാക്കി വന്‍ തട്ടിപ്പ് നടത്തിയ സംഘം പിടിയില്‍. കൊച്ചി ചേരാനെല്ലൂരിലെ ബാങ്കില്‍ നിന്ന് ഈ രീതിയില്‍ പണം തട്ടിയ രാജസ്ഥാന്‍കാരായ ഷാഹിദ് ഖാന്‍, ആഷിഖ് അലി എന്നിവരാണ് പിടിയിലായത്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും എടിഎം കാര്‍ഡ് ഉപയോഗിച്ചായിരുന്നു ഇവരുടെ തട്ടിപ്പ്.

പുതിയ രീതിയില്‍ ബാങ്കുകളെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ രാജസ്ഥാനിലെ ഭരത്പൂര്‍ സ്വദേശി ഷാഹിദ് ഖാന്‍, ആള്‍വാര്‍ സ്വദേശി അസിഫ് അലി എന്നിവരെയാണ് കൊച്ചി പൊലീസ് കുടുക്കിയത്. ബാങ്കുകളുടെ പ്രവര്‍ത്തനത്തിലെ പിഴവ് കൂടി മനസിലാക്കിയായിരുന്നു ഇവരുടെ തട്ടിപ്പ്. ബാങ്ക് എടിഎമ്മില്‍ നിന്ന് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കുന്നു. നോട്ടുകള്‍ എടിഎമ്മില്‍ നിന്ന് പുറത്ത് എത്തിയാല്‍  ഇത് എടുക്കുന്നതിന് മുമ്പ് തന്നെ എടിഎമ്മിന്‍റെ വൈദ്യുതി ബന്ധം വിഛേദിക്കും. പിന്നീട് നോട്ടുകള്‍ എടുത്ത ശേഷം വൈദ്യുതി ബന്ധം പുനസ്ഥാപിക്കും. ഇങ്ങനെ ചെയ്യുമ്പോള്‍ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചതായി കാണിക്കുമെങ്കിലും എടിഎമ്മില്‍ നിന്ന് പണം പിന്‍വലിച്ചതായി കംപ്യൂട്ടര്‍ രേഖപ്പെടുത്തില്ല. പിന്നീട് എടിഎം ഉപയോഗിച്ചപ്പോള്‍ പണം നഷ്ടപ്പെട്ടന്ന പരാതിയുമായി ബാങ്കിനെ സമീപിക്കുന്ന ഇവര്‍ക്ക്  പിന്‍വലിച്ച അത്രയും തുക ബാങ്കും നല്‍കും. ഈ രീതിയിലായിരുന്നു തട്ടിപ്പ്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കാര്‍ഡാണ് ഇവര്‍ ഉപയോഗിക്കുന്നത്.   

ഡെബിറ്റ് കാര്‍ഡുപയോഗിച്ച് പിന്‍വലിക്കുന്ന തുക അതാത് വ്യക്തികള്‍ക്ക് തിരിച്ചു നല്‍കും. ഓരോ തവണയും എടിഎമ്മിലെ പണം എണ്ണിത്തിട്ടപ്പെടുത്താന്‍ സാധ്യമല്ലാത്തതാണ് ഇവരുടെ തട്ടിപ്പ് എളുപ്പമാക്കിയത്. എടിഎമ്മിലെ സിസിടിവി ദൃശ്യങ്ങളുടെയും ഇവര്‍ തട്ടിപ്പിന് ശേഷം സഞ്ചരിച്ച വാഹനത്തിന്‍റെയും വിശദാംശങ്ങളുെട സഹായത്തോടെയാണ് അറസ്റ്റ്.ഇവരില്‍ നിന്ന് 44 എടിഎം കാര്‍ഡുകളും കണ്ടെടുത്തു. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നവര്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. 

MORE IN Kuttapathram
SHOW MORE