യുവതിയുടെ പരാതി; ശ്രീകാന്ത് വെട്ടിയാറിനെതിരെ ബലാൽസംഗക്കേസ്

sreekanth-rape-case
SHARE

വ്ലോഗർ ശ്രീകാന്ത് വെട്ടിയാർനെതിരെ ബലാത്സംഗ കേസ്.  കൊല്ലം സ്വദേശിനിയുടെ  പരാതിയിലാണ് പൊലീസ് കേസെടുത്തത്. വിവാഹ വാഗ്‌ദാനം നൽകി  പീഡിപ്പിച്ചെന്നാണ് പരാതി.  കേസിനു പിന്നാലെ ശ്രീകാന്ത് വെട്ടിയാർ ഒളിവിൽ പോയി. കൊല്ലം സ്വദേശിനിയെ വിവാഹ വാഗ്ദാനം നൽകി കൊച്ചി എം.ജി.റോഡിലെ ഹോട്ടലിലും, ആലുവയിലെ ഫ്ലാറ്റിലും എത്തിച്ചു ബലാത്സംഗം ചെയ്തു എന്നാണ് ശ്രീകാന്ത് വെട്ടിയാർക്കെതിരായ കേസ്. 2021 ഫെബ്രുവരി പതിനഞ്ചിനും ഡിസംബർ പത്തിനുമായിരുന്നു  ബലാത്സംഗം. കേസിൽ അന്വേഷണം ആരംഭിച്ച സെൻട്രൽ പൊലീസ് ഹോട്ടലിലും ഫ്ലാറ്റിലും എത്തി പ്രാഥമിക തെളിവുകൾ ശേഖരിച്ചു.

യൂട്യൂബ് വ്ളോഗിങ്ങിലൂടെയും ട്രോൾ വീഡിയോകളിലൂടെയും പ്രശസ്തനായ ശ്രീകാന്ത് വെട്ടിയാറിനെതിരെ ലൈംഗിക ആരോപണം ഉയർന്നത് കഴിഞ്ഞയാഴ്ചയാണ്. വിമൻ എഗെനസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റ് എന്ന ഫെയ്സ്ബുക് പേജിലൂടെയാണ്  മീറ്റൂ ആരോപണവുമായിയുവതി രംഗത്ത് വന്നത്. പിന്നാലെ അതെ പേജിൽ തന്നെ മറ്റൊരുയുവതികൂടി ആരോപണമുന്നയിച്ചു. തുടർന്നാണ് കൊല്ലം സ്വദേശിനി ശ്രീകാന്ത് വെട്ടിയാർക്കെതിരെ കൊച്ചി കമ്മിഷണർക്ക് നേരിട്ട് പരാതി നൽകിയത്. കമ്മീഷണർ പരാതി സെൻട്രൽ സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. 

MORE IN Kuttapathram
SHOW MORE