ഭർത്താവുമായി വഴക്ക്; 2 മാസമുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്ന് അമ്മ; ക്രൂരം

baby-well
SHARE

രണ്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തി അമ്മ. ഒഡീഷയിലെ കെന്ദ്രപാര ജില്ലയില്‍ ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. കുഞ്ഞ് മുങ്ങി മരിച്ചതിന് പിന്നാലെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. ഭർത്താവുമായി വഴക്കുണ്ടാക്കിയതിന് പിന്നാലെയാണ് ക്രൂരത എന്നാണ് റിപ്പോർട്ട്. 

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഭർത്താവുമായി ലക്ഷ്മിപ്രിയ പരിദ എന്ന സ്ത്രീ വാക്കു തർക്കത്തിലേർപ്പെട്ടു. അത് വലിയ വഴക്കായി. വഴക്ക് മൂർച്ഛിച്ചപ്പോൾ ലക്ഷ്മിപ്രിയ തന്റെ രണ്ട് മാസം പ്രായമുള്ള ആൺകുഞ്ഞിനെ കിണറ്റിലേക്ക് വലിച്ചെറിഞ്ഞു. ലക്ഷ്മിപ്രിയയുടെ ഭർത്താവ് സത്യരഞ്ജൻ കഴിഞ്ഞ രണ്ട് വർഷമായി സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ഇക്കാര്യങ്ങൾ പറഞ്ഞാണ് ദമ്പതികള്‍ തമ്മിൽ വാക്കേറ്റം നടന്നത്. പിറ്റേദിവസം ഫയർ ഫോഴ്സും പൊലീസും എത്തിയാണ് കുഞ്ഞിന്റെ മൃതദേഹം കിണറിൽ നിന്ന് പുറത്തെടുത്തത്.

ദാമ്പത്യ പ്രശ്നങ്ങളാണ് കുട്ടിയെ കിണറ്റിലെറിയാൻ ഇവരെ പ്രേരിപ്പിച്ചതെന്നും അമ്മയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്ത് വരികയാണെന്നും പൊലീസ് പറയുന്നു. 

MORE IN Kuttapathram
SHOW MORE