10 ലക്ഷത്തിന്റെ കുഴല്‍പ്പണം കുഴലിൽ; കണ്ടെത്തിയത് പിഡബ്ല്യുഡി എന്‍ജിനീയറുടെ വീട്ടില്‍

cash-recovered-from-the-pip
SHARE

കര്‍ണാടകയില്‍ നടന്ന കുഴല്‍പ്പണവേട്ടയെ കുറിച്ചാണ് ഇനി. കല്‍ബുര്‍ഗിയിലെ പൊതുമരാമത്ത് വകുപ്പ് എന്‍ജിനിയറുടെ വീട്ടിലെ പൈപ്പുകളില്‍ നിന്നു മാത്രം കണ്ടെത്തിയത് 10 ലക്ഷം രൂപയാണ്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ റെയ്ഡിനെത്തിയ അഴിമതി വിരുദ്ധ ബ്യൂറോ ഉദ്യോഗസ്ഥര്‍ ഒഴുകിയിറങ്ങുന്ന നോട്ടുകള്‍ കണ്ട് അക്ഷരാര്‍ഥത്തില്‍ ഞെട്ടി.

കുഴല്‍പ്പണവേട്ട കണ്ടില്ലെന്നു പറയരുത്. പൈപ്പിലൂടെ ഒഴുകിയിറങ്ങുന്ന നോട്ടുകളുടെ വേട്ടയെ കുറിച്ചാണു പറയുന്നത്. കല്‍ബുര്‍ഗിയിലെ പൊതുമരാമത്ത് വകുപ്പ് ജൂനിയര്‍ എന്‍ജിനീയര്‍ ശാന്തഗൗഡ ബിരാദാറിന്റെ വീട്ടിലെ പൈപ്പിലൂടെയാണു നോട്ട് ഒഴുകുന്നത്. വകുപ്പ് എന്‍ജിനീയര്‍മാര്‍ കൈക്കൂലി കിട്ടാതെ അനങ്ങില്ലെന്ന കരാറുകാരുടെ പരാതിയെ തുടര്‍ന്നാണു സംസ്ഥാന വ്യാപകമായി അഴിമതി വിരുദ്ധ ബ്യൂറോ റെയ്ഡിനിറങ്ങിയത്. ശാന്തഗൗഡയുടെ വീട്ടിലെ ലോക്കറുകളെ കുറിച്ചു നേരത്തെ തന്നെ അഴിമതി വിരുദ്ധ ബ്യൂറോയ്ക്കു കൃത്യമായ വിവരം കിട്ടിയിരുന്നു. പ്ളമ്പറെയും കൂട്ടിയാണു സംഘം റെയ്ഡിനെത്തിയതു തന്നെ. 

വന്നയുടനെ നേരെ വീടിന്റെ പിറകിലെ പി.വി.സി പൈപ്പ് മുറിക്കുകയായിരുന്നു. 500 ന്റെ നോട്ടുകളാണ് പിടിച്ചത്. 10 ലക്ഷം രൂപയാണ് ഇങ്ങിനെ പൈപ്പില്‍ ഒളിപ്പിച്ചിരുന്നത്. ഇതോടെ വീടിന്റ മുക്കും മൂലയും അരിച്ചുപെറുക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചു. സീലിങ് പൊളിച്ചതു വെറുതെയായില്ല. 6 ലക്ഷം രൂപയുടെ നോട്ടുകളാണ് മുറികള്‍ക്കുള്ളില്‍ ഒളിപ്പിച്ചിരുന്നത്. രണ്ടു വീടുകളുടെയും 35 ഏക്കര്‍ കൃഷിഭൂമിയുടെയും രേഖകളും പിടിച്ചെടുത്തു. വെറുമൊരു ജൂനിയര്‍ എന്‍ജനീയറുടെ അനധികൃത സമ്പാദ്യം കണ്ടു ഞെട്ടിയത് റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരാണ്.

MORE IN Kuttapathram
SHOW MORE