ക്രിമിനല്‍ കേസ് പ്രതിയെ വെട്ടിക്കൊന്നു; മൂന്നംഗ സംഘത്തെ തിരിച്ചറിഞ്ഞു

thrissur-murder
SHARE

തൃശൂര്‍ പറവട്ടാനിയില്‍ ക്രിമിനല്‍ കേസ് പ്രതിയെ വെട്ടിക്കൊന്ന മൂന്നംഗ കൊലയാളി സംഘത്തെ പൊലീസ് തിരിച്ചറിഞ്ഞു. മൂന്നു പേരും തദ്ദേശവാസികളാണെന്ന് പൊലീസ് കണ്ടെത്തി. മീന്‍ കച്ചവടത്തെ ചൊല്ലിയുള്ള തര്‍ക്കമായിരുന്നു കൊലയ്ക്കു കാരണം. 

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കൊലപാതകം. തൃശൂര്‍ പറവട്ടാനിയില്‍ പെട്ടിഓട്ടോറക്ഷയില്‍ പോകുകയായിരുന്ന മീന്‍ കച്ചവടക്കാരന്‍ ഷെമീറിനെ തടഞ്ഞു നിര്‍ത്തിയായിരുന്നു കൊലപ്പെടുത്തിയത്. ഷെമീറാകട്ടെ ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്നു. തദ്ദേശവാസികളായ മൂന്നു യുവാക്കളും ഷെമീറും തമ്മില്‍ മീന്‍ കച്ചവടത്തെ ചൊല്ലി തര്‍ക്കം നിലനിന്നിരുന്നു. ഇതിന്റെ പകയാണ് കൊലയ്ക്കു കാരണമെന്ന് പൊലീസ് കണ്ടെത്തി. മൂന്നഗം കൊലയാളി സംഘമെത്തിയ ഓട്ടോറിക്ഷ തൃശൂര്‍ കോലഴിയില്‍ നിന്ന് പൊലീസ് കണ്ടെത്തി. കൊലയാളി സംഘത്തെ കുടുക്കാന്‍ ജില്ലയ്ക്കകത്തും പുറത്തും പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. ലഹരി വില്‍പ്പനയടക്കം ഒട്ടേറെ ക്രിമിനല്‍ കേസില്‍ പ്രതിയായിരുന്നു ഷെമീര്‍.

MORE IN Kuttapathram
SHOW MORE
Loading...
Loading...