അമ്മയുടെ കാമുകന്‍ പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചു; അമ്മ അറസ്റ്റിൽ

pocso-mother
SHARE

അമ്മയുടെ കാമുകന്‍ വീട്ടു തടങ്കലില്‍ പാര്‍പ്പിച്ച് പെണ്‍കുട്ടിയെ ലൈംഗീകമായി പീഡനത്തിനിരയാക്കിയ കേസില്‍ അമ്മ അറസ്റ്റില്‍. മലപ്പുറം ചൈല്‍ഡ് ലൈനിന്‍റെ സഹായത്തോടെ പതിനൊന്നുകാരിയെ പൊലീസ് രക്ഷപെടുത്തി.

കാമുകനൊപ്പം നാടു വിട്ടെത്തിയ യുവതിയാണ് പതിനൊന്നുകാരിയായ മകളെ ക്രൂരമായി പീഡിപ്പിക്കുന്നതിന് കൂട്ടു നിന്നത്. ഭര്‍ത്താവുമായി അകന്നു കഴിഞ്ഞിരുന്ന യുവതി മറ്റൊരു ജില്ലയില്‍ നിന്ന് വന്നാണ് മലപ്പുറത്ത് താമസമാരംഭിച്ചത്. കുട്ടിയെ പുറംലോകവുമായി ബന്ധപ്പെടാനോ പരാതി പറയാനോ അനുവദിച്ചിരുന്നില്ല. പെണ്‍കുട്ടി നിരന്തരം ക്രൂരമായ പീഡനത്തിന് ഇരയാവുകയായിരുന്നുവെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. 

പീഡനത്തിനിരയാക്കിയ കാമുകന്‍ പിടിയിലാവുമെന്ന് സൂചന ലഭിച്ചതോടെ രക്ഷപ്പെട്ടു. പീഡനം നടക്കുന്നുവെന്ന സംശയത്തെ തുടര്‍ന്ന് യുവതിയുടെ അച്ഛന്‍ തന്നെയാണ് ചൈല്‍ഡ് ലൈനില്‍ വിവരം അറിയിച്ചത്. പൊലീസ് സഹായത്തോടെ രക്ഷപെടുത്തിയ കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. അറസ്റ്റിലായ അമ്മയെ റിമാന്‍ഡ് ചെയ്തു. കാമുകന് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കി.

MORE IN Kuttapathram
SHOW MORE
Loading...
Loading...