അതാ ട്രൗസറും ടീ ഷർട്ടും തൊപ്പിയും ബാഗുമായി കള്ളൻ; മാസ്ക്ക് കാരണം ആളറിയില്ല

thief-cctv
SHARE

സൂപ്പർ മാർക്കറ്റിലെ കാഷ് കൗണ്ടറിൽ രാത്രി വച്ചിട്ടു പോകുന്ന പണത്തിൽ പിറ്റേന്നു രാവിലെ കുറവ്.!! ഇടയ്ക്കിടെ ഇത് ആവർത്തിച്ചപ്പോൾ ബിസിനസ് പങ്കാളികൾക്ക് സംശയമായി. അങ്ങനെകടയിൽ സിസിടിവി സ്ഥാപിച്ചു. കഴിഞ്ഞ ദിവസം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അതാ ട്രൗസറും ടീ ഷർട്ടും തൊപ്പിയും ബാഗുമായി കള്ളൻ!! കൃത്യമായി മാസ്ക്കും വച്ചിട്ടുള്ളതിനാൽ ആളാരാണെന്നു വ്യക്തമായിട്ടില്ല.

ബന്ധുക്കളായ 2 പേർ പങ്കാളികളായി നടത്തുന്ന ഇല്ലിക്കാടുള്ള സൂപ്പർ മാർക്കറ്റിലാണു സംഭവം. ഇടയ്ക്കിടെ കാഷ് കൗണ്ടറിലെ തുക കുറയുന്നെങ്കിലും മോഷണം നടന്നതിന്റെ ഒരു ലക്ഷണവും ഇല്ലാതിരുന്നതാണ് ബിസിനസ് പങ്കാളികൾക്ക് ദുരൂഹതയായത്. കടയിലെ സാധനങ്ങളി‍ൽ ശ്രദ്ധയിൽപെടുന്ന വിധം കുറവ് കണ്ടിരുന്നില്ല; പണം തന്നെ പൂർണമായി നഷ്ടപ്പെട്ടിരുന്നുമില്ല.സിസിടിവി ക്യാമറയിലെ എട്ടാം തീയതിയിലെ ദൃശ്യമനുസരിച്ച് രാത്രി പന്ത്രണ്ടരയോടെ മോഷ്ടാവ് എത്തിയിരിക്കുന്നത്. വളരെ ശ്രദ്ധയോടെ കടയിലെ സാധനങ്ങൾ ഒന്നും തന്നെ സ്ഥാനം തെറ്റാതെ മേശ തുറക്കുകയാണ് ഇയാൾ. 

പണമെടുത്ത ശേഷം ക്യാമറ ശ്രദ്ധയിൽപെട്ടതോടെ കേബിൾ മുറിച്ച് കട അടച്ച് കടന്ന് കളയുകയും ചെയ്തു. കള്ള താക്കോലിട്ടാണു കട തുറക്കുന്നതെന്നാണു നിഗമനം. തൊട്ടടുത്ത കടകളിലും ഇയാൾ കയറുന്നുണ്ടെന്നും ഇയാളുടെ കയ്യിൽ എല്ലാവിധ പൂട്ടുകളും തുറക്കാൻ കഴിയുന്ന താക്കോലുകൾ ഉള്ളതായും സംശയിക്കുന്നതായി സൂപ്പർ മാർക്കറ്റ് ഉടമകൾ പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ സഹിതം കട ഉടമകൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

MORE IN Kuttapathram
SHOW MORE
Loading...
Loading...