ചപ്പാത്തികല്ലിനുള്ളിലാക്കി കടത്താൻ ശ്രമം; 39 ലക്ഷം രൂപയുടെ ‘സ്വർണച്ചപ്പാത്തി’ പിടിച്ചു

golden-chappathy
SHARE

ചപ്പാത്തി പരത്തുന്ന കല്ലിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 39 ലക്ഷം രൂപയുടെ 24 കാരറ്റ് ‘സ്വർണച്ചപ്പാത്തി’. കോഴിക്കോട് വിമാനത്താവളം വഴി പുതിയ രീതിയിൽ കടത്താൻ ശ്രമിച്ച 796 ഗ്രാം സ്വർണമാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. 

ജിദ്ദയിൽനിന്നെത്തിയ മലപ്പുറം സ്വദേശിയായ സമീജ് എന്ന യാത്രക്കാരൻ കൊണ്ടുവന്ന ചപ്പാത്തി പരത്താൻ ഉപയോഗിക്കുന്ന കല്ലിനുള്ളിലായിരുന്നു ചപ്പാത്തിയുടെ രൂപത്തിലുള്ള സ്വർണം. കോഴിക്കോട് സ്വദേശിയായ പി.എ.ഷമീർ കൊണ്ടുവന്ന 1.3 കിലോഗ്രാം സ്വർണമിശ്രിതവും എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. 

MORE IN Kuttapathram
SHOW MORE
Loading...
Loading...