നോക്കുകൂലി നൽകിയില്ല; വീട്ടുടമയേയും കുടുംബത്തേയും മർദിച്ചു

nokkukooli-complaint-2
SHARE

വീടു നിര്‍മിക്കാന്‍ എത്തിച്ച ഗ്രാനൈറ്റ് ഇറക്കാന്‍ നോക്കുകൂലി നല്‍കാത്തതിന്റ പേരില്‍ വീട്ടുടമയേയും കുടുംബത്തേയും മര്‍ദ്ദിച്ചതായി പരാതി. തൃശൂര്‍ വടക്കാഞ്ചേരിയിലെ സി.ഐ.ടി.യു. തൊഴിലാളികള്‍ക്ക് എതിരെയാണ് പരാതി. അതേസമയം, കുടുംബാംഗങ്ങളുടെ ആക്രമണത്തില്‍ രണ്ടു തൊഴിലാളികള്‍ക്കും പരുക്കേറ്റു.  കഴിഞ്ഞ ദിവസം രാത്രി വടക്കാഞ്ചേരി മലാക്കയിലായിരുന്നു സംഭവം. വീട് നിര്‍മിക്കാന്‍ ബംഗ്ലുരുവില്‍ നിന്ന് ഗ്രാനൈറ്റ് എത്തിച്ചിരുന്നു. ചുമട്ട് തൊഴിലാളികളെ സമീപിച്ചപ്പോള്‍ സ്വയം ഇറക്കാന്‍ അനുമതി നല്‍കി. 

ഇതരസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് വീട്ടുകാര്‍ ഗ്രാനൈറ്റ് ഇറക്കി. പിറ്റേന്ന് ചുമട്ട് തൊഴിലാളികള്‍ പന്ത്രണ്ടായിരം രൂപ നോക്കുക്കൂലി ആവശ്യപ്പെട്ടു. ഈ തുക വീട്ടുടമ നല്‍കിയില്ല. പിന്നീട്, വീണ്ടും ഗ്രാനൈറ്റ് കൊണ്ടുവന്നു. ഇത് ഇറക്കുന്നതിനിടെ ചുമട്ടു തൊഴിലാളികളെത്തി. വാക്കേറ്റമായി. ബഹളമായി. ആക്രമണത്തില്‍ വീട്ടുടമ പ്രകാശന്റെ കൈ ഒടിഞ്ഞു. ഭാര്യ പ്രസീതയ്ക്കും പരുക്കേറ്റു. ഭാര്യാ സഹോദരന്‍ ഇടുക്കി സ്വദേശി പ്രശാന്തിനും പരുക്കേറ്റു. മൂവരേയും സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗ്രാനൈറ്റ് കൊണ്ടുവന്ന ലോറിയുടെ ഡ്രൈവറേയും സഹായിയേയും മര്‍ദ്ദിച്ചോടിച്ച ശേഷമായിരുന്നു കുടുംബാംഗങ്ങളെ ആക്രമിച്ചത്. 

MORE IN Kuttapathram
SHOW MORE
Loading...
Loading...