കുറ്റ്യാടി കൂട്ട ബലാല്‍സംഗം; റിമാൻഡ് കാലാവധി രണ്ടാഴ്ച

kuttiyadi-rape
SHARE

കോഴിക്കോട് കുറ്റ്യാടി കൂട്ട ബലാല്‍സംഗക്കേസിലെ പ്രതികളെ രണ്ടാഴ്ച്ചത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. നവംബര്‍ മൂന്ന് വരെയാണ് റിമാന്‍ഡ് കാലാവധി. പ്രതികളെ കോഴിക്കോട് സബ് ജയിലിലേയ്ക്ക് മാറ്റി. പെണ്‍കുട്ടിയുടെ പരാതിയില്‍ ഇന്നലെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 

ആദ്യം വടകര എസ്പി ഓഫിസിലേയ്ക്കാണ് കായക്കൊടി സ്വദേശികളായ സായൂജ്, ഷിബു, രാഹുല്‍, അക്ഷയ് എന്നീ നാല് പ്രതികളെയും എത്തിച്ചത്. റൂറല്‍ എസ്.പി. എ. ശ്രീനിവാസിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിന്‍റെ ചോദ്യം ചെയ്യലിനോട് പ്രതികള്‍ സഹകരിച്ചു. കുറ്റം സമ്മതിച്ചു. തുടര്‍ന്നാണ് കോഴിക്കോട് പോക്സോ കോടതിയിലേയ്ക്ക് എത്തിച്ചത്.

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ച്ചത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. ഈ മാസം മൂന്നിന് 17കാരിയായ വിദ്യാര്‍ഥിനിയെ കുറ്റ്യാടി ജാനകികാട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. കാമുകന്‍ സായൂജും സുഹൃത്തുക്കളും ലഹരി കലര്‍ന്ന ശീതളപാനീയം നല്‍കിയ ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. 

MORE IN Kuttapathram
SHOW MORE
Loading...
Loading...