യുവതിയുടെ അശ്ലീലചിത്രങ്ങൾ പ്രചരിപ്പിച്ചു; സ്ത്രീ അടക്കം 2 പേർ പിടിയിൽ

honey-trap-1
SHARE

വ്യാജ ഫെയ്സ്ബുക്ക് പേജുണ്ടാക്കി യുവതിയുടെ മോർഫ് ചെയ്ത അശ്ലീലചിത്രങ്ങൾ പ്രചരിപ്പിച്ച സ്ത്രീ അടക്കം രണ്ടുപേർ പിടിയിൽ. തിരുവനന്തപുരം മരുതംകുഴി സ്വദേശി സൗമ്യ, ഇടുക്കിയിൽ നിന്ന് മിബിൻ ജോസ് എന്നിവരാണ് അറസ്റ്റിലായത്. ഫേസ്ബുക്കിൽ നിന്ന് ശേഖരിച്ച ഇരയുടെ ചിത്രങ്ങൾ ഉപയോഗിച്ചാണ് തിരുവനന്തപുരം മരുതംകുഴി സ്വദേശിയായ സൗമ്യയെ കുറ്റകൃത്യം നടത്തിയത്. ഇരയുടെ വിവാഹ ചിത്രങ്ങൾ ഉൾപ്പെടെ സൗമ്യ ശേഖരിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ഈ ചിത്രങ്ങൾ ഫേസ്ബുക്കിലൂടെ നിന്ന് തന്നെ പരിചയപ്പെട്ട ഇടുക്കിക്കാരനായ മിബിൻ ജോസിന്റെ സഹായത്തോടെയാണ് മോർഫ് ചെയ്ത് നഗ്ന ചിത്രങ്ങളാക്കിയത്.

 നഗ്നചിത്രങ്ങളും വിഡിയോകളും ഉണ്ടാക്കാൻ മുഖമില്ലാത്ത സ്വന്തം വീഡിയോകൾ സൗമ്യ മിബിന് അയച്ചുനൽകിയിരുന്നു. മിബിനുമായി ബന്ധം സ്ഥാപിക്കാൻ സൗമ്യ ഉപയോഗിച്ചതും വ്യാജ അക്കൌണ്ടാണെന്ന് പൊലീസ് കണ്ടെത്തി. ഇരയുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചതും വ്യാജ പ്രൊഫൈലുണ്ടാക്കിയാണ്. ഇരയായ യുവതിയുടെ ബന്ധുക്കൾക്കും അശ്ലീല ചിത്രങ്ങൾ അയച്ചുകൊടുത്തിരുന്നു. ഇരയുടെ ഭർത്താവിന്റെ പരാതിയിൽ തിരുവനന്തപുരം സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സൗമ്യയും മിബിനും വലയിലായത്. 32 വയസുള്ള സൗമ്യ വിവാഹിതയാണ്. കുറ്റകൃത്യത്തിന് സൗമ്യ പ്രേരിപ്പിച്ചത് എന്താണെന്ന് പൊലീസ് അന്വേഷിക്കുകയാണ്.

MORE IN Kuttapathram
SHOW MORE
Loading...
Loading...