നഗരമധ്യത്തിൽ അമ്പും വില്ലും ഉപയോഗിച്ച് ആക്രമണം; 5 മരണം; ദാരുണം

norway-attack
SHARE

അമ്പും വില്ലും ഉപയോഗിച്ച് ആക്രമണം. നഗരമധ്യത്തിൽ കൊല്ലപ്പെട്ടത് 5 പേർ. നോർവേയിലെ കൊങ്സ്ബർഗ് നഗരത്തിൽ ബുധാനാഴ്ചയാണ് സംഭവം. അമ്പും വില്ലുമായി ആൾക്കൂട്ടത്തിൽ എത്തിയ ഒരാൾ ജനങ്ങൾക്ക് നേരെ അപ്രതീക്ഷിതമായി അമ്പെയ്യുകയായിരുന്നു. 

ഗുരുതരമായി പരുക്കേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിലൊരാൾ പൊലീസ് ഉദ്യോഗസ്ഥനാണ്. ആക്രമണത്തിന്റെ ഭയാനകമായ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുതെന്ന് കർശന നിർദേശമുണ്ട്. ദൃക്സാക്ഷി വിവരം അനുസരിച്ച് നഗരമധ്യത്തിലേക്ക് പെട്ടന്നാണ് ഇയാൾ കടന്നുവന്നത്, അമ്പ് എയ്യാൻ തുടങ്ങിയതോടെ ജനങ്ങൾ പരിഭ്രാന്തരായി ചിതറി ഓടുകയായിരുന്നു. ആൾക്കൂട്ടത്തിന് നേരെ തുരുതുരെ അമ്പെയ്യുകയായിരുന്നു. ഇയാളുടെ ലക്ഷ്യം എന്താണെന്ന് പൊലീസിന് ഇതുവരെ വ്യക്തമായിട്ടില്ല. തീവ്രവാദിയാണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ആദ്യമായാണ് നോർവേയിൽ ഇത്തരമൊരു ആക്രമണം നടക്കുന്നത്. 

MORE IN Kuttapathram
SHOW MORE
Loading...
Loading...