കുപ്രസിദ്ധ ബൈക്ക് മോഷ്ടാവ് തിരുവനന്തപുരത്ത് പിടിയിൽ

bike-robber-3
SHARE

കുപ്രസിദ്ധ ബൈക്ക് മോഷ്ടാവായ തിരുവനന്തപുരം ബാലരാമപുരം സ്വദേശി യാസിനെ വണ്ടിപ്പെരിയാർ പൊലീസ് അറസ്റ്റു ചെയ്തു. ഇടുക്കി വണ്ടിപ്പെരിയാർ പശുമലയിൽ നിന്നും ബൈക്ക് മോഷണം പോയെന്ന പരാതിയിലാണ് അറസ്റ്റ്. യാസിൻ നിരവധി മോഷണ കേസുകളിലും, ലഹരി കടത്ത് കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ഇരുപതിനാണ് വണ്ടിപ്പെരിയാർ പശുമലയിൽ നിന്ന് ബൈക്ക് മോഷണം പോയത്. ബൈക്ക് ഉടമ കലേഷ് കുമാർ വണ്ടിപ്പെരിയാർ പൊലീസിൽ പരാതി നൽകി. അന്വേഷണത്തില്‍ മോഷണത്തിന് പിന്നാല്‍ യാസിനാണെന്ന് പൊലീസ് കണ്ടെത്തി. 19 ന് രാത്രി മ്ലാമലയിലെ ബന്ധുവീട്ടിൽ ഒളിവിൽ കഴിഞ്ഞ പ്രതി തിരുവനന്തപുരത്തിന് പോകാനാണ് ബൈക്ക് മോഷ്ടിച്ചത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് തിരുവനന്തപുരത്ത് നിന്ന് പ്രതിയെ പിടികൂടിയത്.

യാസിനെ വണ്ടിപ്പെരിയാറിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. ബൈക്ക് മോഷ്ടിച്ച പശുമലയിലും, ഒളിവിൽ താമസിച്ച മ്ലാമലയിലെ വീട്ടിലും എത്തിച്ചു. പീരുമേട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ബൈക്ക് മോഷണങ്ങൾക്ക് പിന്നിൽ വലിയൊരു സംഘം ഉണ്ടെന്നും പൊലീസ് പറഞ്ഞു.

MORE IN Kuttapathram
SHOW MORE
Loading...
Loading...