ട്രെയിനില്‍ കടത്തിയ 17 കിലോ കഞ്ചാവ് പിടികൂടി; അന്വേഷണം

Ganja-YTrain-01
SHARE

കോഴിക്കോട് ട്രെയിനില്‍ കടത്തിയ 17 കിലോ കഞ്ചാവ് ആര്‍.പി.എഫ് സ്പെഷല്‍ സ്ക്വാഡ് പിടികൂടി. ചെന്നൈ മംഗലാപുരം ട്രെയിനില്‍ പാഴ്സലായി കൊണ്ടുവന്ന മീന്‍ ബോക്സിലാണ് കഞ്ചാവ് നിറച്ചിരുന്നത്. എക്സൈസും ആര്‍.പി.എഫും ചേര്‍ന്ന് അന്വേഷണം തുടങ്ങി. 

ആര്‍.പി.എഫിന് കിട്ടിയ രഹസ്യവിവരത്തിന്റ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മീന്‍ കൊണ്ടുവരുന്ന ബോക്സില്‍ പ്രത്യേകം പായ്ക്ക് ചെയ്തായിരുന്നു കഞ്ചാവ് കടത്തിയത്. ചെന്നൈയില്‍ നിന്നാണ് അയച്ചിരിക്കുന്നത്. ധര്‍മ്മടം സ്വദേശിയായ ഒരാള്‍ക്കാണ് ഇത് എത്തിയതെന്ന് സംശയമുണ്ടെങ്കിലും സ്ഥിരീകരിക്കാനായില്ല. എക്സൈസിന്റ സഹായത്തോടെ ആര്‍.പി.എഫ് അന്വേഷണം തുടങ്ങി 

കഴിഞ്ഞദിവസം പാലക്കാട് നിന്ന് സമാനമായ രീതിയില്‍ കഞ്ചാവ് പിടിച്ചിരുന്നു. ട്രെയിനുകളിലൂടെയുള്ള കഞ്ചാവ് കടത്ത് അടുത്തകാലത്ത് കൂടിയിട്ടുണ്ട്. കോവി‍ഡ് നിയന്ത്രണങ്ങളെതുടര്‍ന്ന്  റോഡുകളില്‍ പരിശോധന ശക്തമായതോടൊണ് സംഘം ട്രെയിനുകളെ ആശ്രയിക്കുന്നതെന്നാണ് നിഗമനം 

MORE IN Kuttapathram
SHOW MORE
Loading...
Loading...