ഗിരിനഗറില്‍ മോഷണ പരമ്പര; മൂന്ന് വീടുകളില്‍ കള്ളന്‍മാര്‍ കയറി

giriNagarTheft-1
SHARE

കൊച്ചി ഗിരിനഗറില്‍ മോഷണ പരമ്പര. തുടര്‍ച്ചയായ ദിവസങ്ങളില്‍ ഗിരിനഗറിലെ മൂന്ന് വീടുകളില്‍ കള്ളന്‍മാര്‍ കയറി. ചെറുപ്പക്കാരായ രണ്ടുപേരാണ് മോഷ്ടാക്കളെന്ന് സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായി. 

ഇവരാണ് കഴിഞ്ഞ രണ്ടുദിവസമായി ഗിരിനഗറില്‍ ചുറ്റിത്തിരിയുന്ന മോഷ്ടാക്കള്‍. കൈയില്‍ ഇരുമ്പ് കമ്പി പോലുള്ള ആയുധവുമുണ്ട്. കൂസലില്ലാതെ തലയില്‍ ഒരു തുണിമാത്രമിട്ടാണ് മോഷ്ടാക്കളുടെ കറക്കം. ഞായര്‍ പുലര്‍ച്ചെ നാലരയോടെ മോഷണമുതല്‍പങ്കുവയ്ക്കുന്നതിനിടെ പൊലീസ് വാഹനം വരുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. ദൂരെനിന്ന് പൊലീസ് വാഹനം കണ്ടപ്പോള്‍തന്നെ കാറിന് പിന്നില്‍ മറയുന്നതും തൊട്ടടുത്തുകൂടി വണ്ടി കടന്നുപോകുന്നതും വ്യക്തമാണ്.

 റസിഡന്‍ന്‍റ്സ് അസോസിയേഷനുകള്‍ നല്‍കിയ പരാതിയില്‍ കടവന്ത്ര പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.

MORE IN Kuttapathram
SHOW MORE
Loading...
Loading...