അഗളി സ്വദേശിയുടേത് കൊലപാതകം: 2 പേർ അറസ്റ്റിൽ

agali
SHARE

കോഴിക്കോട് വിലങ്ങാട് കരിങ്കല്‍ ക്വാറിക്ക് സമീപം അഗളി സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. അട്ടപ്പാടി സ്വദേശികളായ മുരുകന്‍, മുരുകേശന്‍ എന്നിവര്‍ അറസ്റ്റില്‍. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതക കാരണം. 

വിലങ്ങാട് ഉടുമ്പിറങ്ങി മലയിലെ കരിങ്കല്‍ക്വാറിയോട് ചേര്‍ന്നുള്ള ഷെഡിലാണ് അഗളി സ്വദേശി ശിവകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ തുടര്‍ന്ന് വളയം പൊലീസിനെ അറിയിക്കുകയായിരുന്നു. ഒരാഴ്ച മുമ്പാണ് ശിവകുമാര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ ഇവിടെ ജോലിക്കെത്തിയത്. കഴിഞ്ഞ ഞായറാഴ്ച എല്ലാവരും ഒരുമിച്ചു മദ്യപിക്കുന്നതിനിടെ തര്‍ക്കമുണ്ടായി. സംഘര്‍ഷത്തിനിടെ ശിവകുമാറിന് തലയ്ക്ക് ഗുരുതര പരുക്കേറ്റു. 

തലയ്ക്ക് പിന്നില്‍ ശക്തമായ അടിയാണ് മരണകാരണമെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. തുടര്‍ന്നാണ് കൂടെയുള്ള നാലുപേരെയും വളയം പൊലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായ പ്രതികളെ വടകര കോടതി റിമാന്‍ഡ് ചെയ്തു.

MORE IN Kuttapathram
SHOW MORE
Loading...
Loading...