‘വിസ്മയകേസില്‍ കിരണിനെതിരെ വ്യക്തമായ തെളിവ്’; ജാമ്യാപേക്ഷ തള്ളി

vismaya-kirankumar-2
SHARE

കൊല്ലത്തെ വിസ്മയകേസില്‍ പ്രതി കിരണ്‍കുമാറിന്റെ ജാമ്യാപേക്ഷ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തളളി. തെളിവെടുപ്പ് പൂര്‍ത്തിയായിട്ടില്ലെന്നും ചോദ്യം ചെയ്യല്‍ ആവശ്യമാണെന്നുമുളള പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. കിരണ്‍കുമാറിനെ കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ശാസ്താംകോട്ട കോടതി നേരത്തെ ജാമ്യാപേക്ഷ തളളിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതി കിരണ്‍കുമാര്‍ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയെ ജാമ്യംതേടി സമീപിച്ചത്. തെളിവെടുപ്പ് പൂര്‍ത്തിയായിട്ടില്ലെന്നും ചോദ്യം ചെയ്യല്‍ ആവശ്യമാണെന്നുമുളള പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. ജഡ്ജ് കെ.വി. ജയകുമാർ ജാമ്യം നിരസിച്ചുകൊണ്ട് ഉത്തരവായി. 304 എ വകുപ്പ് പ്രകാരം കേസ് നിലനിൽക്കില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാലിതിനെ എതിർത്തുകൊണ്ട് സുപ്രീംകോടതിയുടെ സമീപകാലത്തെ വിധിന്യായങ്ങൾ പ്രോസിക്യൂഷന്‍ ഹാജരാക്കി. കൂടാതെ കേസ് ഡയറയിലെ വിശദാംശങ്ങള്‍ കോടതിയെ ബോധിപ്പിച്ചു. 

2021 ജനുവരി 2 ന് അർധരാത്രി വിസ്മയയുടെ വീട്ടിൽ സഹോദരന്റേയും പിതാവിന്റേയും മുന്നില്‍ വച്ച് വിസ്മയയെ മര്‍ദിച്ചു.  കഴിഞ്ഞ മാര്‍ച്ച് 17 ന് ശേഷം ഭർതൃഗൃഹത്തിലേക്ക് എത്തിച്ച് വിസ്മയയുടെ ബന്ധുക്കളുമായുള്ള സമ്പർക്കം വിലക്കി. കൃത്യമായ തെളിവുകളുണ്ടെന്ന് പ്രസിക്യൂഷന്‍ വ്യക്തമാക്കി. പ്രതിക്കെതിരെ സ്ത്രീധനപീഡനം, ഗാര്‍ഹികപീഡനം എന്നീവകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 

കഴി‍ഞ്ഞമാസം ഇരുപത്തിയൊന്നിനാണ് നിലമേല്‍ സ്വദേശിനിയായ വിസ്മയയെ ഭര്‍തൃഗൃഹമായ ശൂരനാട് പോരുവഴിയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് പൊലീസ് ഇനിയും വെളിപ്പെടുത്താത്ത കേസില്‍ വൈകാതെ കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസ് നീക്കം. ശാസ്താംകോട്ട ഡിവൈഎസ്പി പി.രാജ്കുമാറാണ് കേസ് അന്വേഷിക്കുന്നത്.

MORE IN Kuttapathram
SHOW MORE
Loading...
Loading...