മാവോയിസ്റ്റുകളുടെ പേരില്‍ ഹണി ട്രാപ്പ്; പണം തട്ടി; തട്ടിപ്പിന് ഇരയായി മലബാറിലെ എംപിയും

calicut-maoist-letter-case
SHARE

മാവോയിസ്റ്റുകളുടെ പേരില്‍ കോഴിക്കോട്ടെ വ്യാപാരികളില്‍ നിന്ന് പണം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഘം ഒരു എം.പിയെയും തട്ടിപ്പിനിരയാക്കി. ജില്ലയ്ക്കകത്തും പുറത്തുമായി ഒട്ടേറെ വ്യാപാരികളെ ഹണി ട്രാപ്പില്‍പെടുത്തിയതായും തെളിഞ്ഞു. തട്ടിപ്പിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ച സാഹചര്യത്തില്‍ പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. മാവോയിസ്റ്റുകളുടെ പേരില്‍ മലബാര്‍, പാരിസണ്‍സ്, നാഥ് കണ്‍സ്്ട്രക്ഷന്‍സ് എന്നിവരോട് മൂന്ന് കോടി രൂപയാണ് തട്ടിപ്പ് സംഘം ആവശ്യപ്പെട്ടത്. ഇവര്‍ നല്‍കിയ പരാതിയിലാണ് മലാപ്പറമ്പ് സ്വദേശി ഹബീബ് റഹ്മാന്‍, കട്ടിപ്പാറ കളത്തിങ്ങല്‍ ഷാജഹാന്‍ എന്നിവരെ അറസ്റ്റ് ചെയ്തത്. 

വിശദമായ ചോദ്യം ചെയ്യലിലാണ് തട്ടിപ്പിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്. വ്യാപാരികളെ ഭീഷണിപ്പെടുത്തിയതിന് സമാന രീതിയില്‍ ഒരു എം.പിയുടെ കയ്യില്‍ നിന്നും ഭീഷണിപ്പെടുത്തി പണം തട്ടി. മലബാറില്‍ നിന്നുള്ള എം.പിയാണ് തട്ടിപ്പിനിരയായത്. എന്നാല്‍ എത്ര പണം തട്ടിയെടുത്തുവെന്നതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുകയാണ് അന്വേഷണസംഘം. ഇതിന് പുറമേ ഒട്ടേറെ വ്യാപാരികളെ ഹണി ട്രാപ്പില്‍പ്പെടുത്തിയിട്ടുണ്ട്. ഇതുവഴിയും ലക്ഷങ്ങള്‍ തട്ടിയെടുത്തു. മാവോയിസ്റ്റുകളെ മറയാക്കായായിരുന്നു തട്ടിപ്പുകളെല്ലാം. അതിനാല്‍ പരാതിപ്പെടാന്‍ എല്ലാവരും ഭയന്നു. തട്ടിപ്പുസംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്നാണ് നിഗമനം. 

MORE IN Kuttapathram
SHOW MORE
Loading...
Loading...